അധ്യാപകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
തൃപ്രയാര്‍: കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് ശമ്പളം മുടങ്ങിയ വലപ്പാട് ഉപജില്ലയിലെ അധ്യാപകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാഭ്യാസ ബില്ലിലൂടെ അധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കിയ പ്രഥമ വിദ്യാഭ്യാസ മന്തി ജോസഫ് മുണ്ടശ്ശേരിയുടെയും മുന്‍ എം.എല്‍.എ വി.കെ ഗോപിനാഥന്റെയും ദീപ്തസ്മരണയിലായിരുന്നു കൂട്ടായ്മ.
തൃപ്രയാര്‍ എസ്.എന്‍.ഡി.പി സ്കൂളില്‍ നടന്ന കൂട്ടായ്മയില്‍ എ.എ ജാഫര്‍ അധ്യക്ഷനായി. മുതിര്‍ന്ന സര്‍പ്ലസ് അധ്യാപിക ഫാത്തിമാബി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ വി.കെ ഗോപിനാഥന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഓര്മ മരം വിദ്യാലയ അങ്കണത്തില്‍ നട്ടു.
ഉപജില്ലാ വികസന സമിതി കണ്‍വീനര്‍ പി.വി സുദീപ്കുമാര്‍ മുണ്ടശ്ശേരി അനുസ്മരണം നടത്തി. രവീന്ദ്രന് ചിയ്യാരത്ത്, സി.കെ ബിജോയ്, കെ.എല്‍ മനോഹിത്, കെ.എസ് ദീപന്, മുജീബ് ഇ.ഐ, ടി.വി സുനില്‍കുമാര്‍ സംസാരിച്ചു.
അധ്യാപകരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ ഉത്തരവിറക്കുക, പുനര്‍വിന്യാസം എത്രയും പെട്ടെന്ന് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും കൂട്ടയ്മ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."