HOME
DETAILS

ബാണാസുര ഡാം ഷട്ടര്‍ തുറന്നു

  
backup
July 15 2018 | 23:07 PM

%e0%b4%ac%e0%b4%be%e0%b4%a3%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8

 


പടിഞ്ഞാറത്തറ: കനത്ത മഴയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നതോടെ ബാണാസുര സാഗര്‍ ഡാം സ്പില്‍വേ ഷട്ടര്‍ തുറന്നു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെയാണ് ഒരു ഷട്ടര്‍ 20 സെ.മീറ്റര്‍ തുറന്നത്. ഒരു സെക്കന്റില്‍ 15 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് വെള്ളം തുറന്ന് വിടുന്നത്. ഇന്നലെയോടെ ഡാമിലെ ജലനിരപ്പ് 775.6 എം.എസ്.എല്‍ ആയി ഉയര്‍ന്നിരുന്നു. ജലനിരപ്പ് 775.50 എം.എസ്.എല്‍ ആയാലാണ് ഷട്ടര്‍ തുറക്കേണ്ടത്. ശക്തമായ മഴയില്‍ തുറന്നുവിടേണ്ട ജലനിരപ്പായതോടെയാണ് അധികൃതര്‍ ഒരു ഷട്ടര്‍ തുറന്നത്. ഡാമിന്റെ ഷട്ടര്‍ വഴി കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലപാതയുടെ കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഈ പ്രദേശത്തെ ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയുള്ളതിനാല്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. മുള്ളന്‍കണ്ടി, പുതുശ്ശേരിക്കടവ്, പാണ്ടന്‍കോട്, കീഞ്ഞകടവ് തുടങ്ങിയ പ്രദേശങ്ങള്‍ വഴി പനമരം പുഴയിലേക്കാണ് തുറന്ന ഷട്ടറിലെ ജലമെത്തുക. ആവശ്യമെങ്കില്‍ മാത്രമേ അടുത്ത ഷട്ടര്‍ തുറക്കുകയുള്ളു. കഴിഞ്ഞ ദിവസം ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 എം എസ് എല്‍ ആയി ഉയര്‍ന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 775.5 എം.എസ്.എല്‍ ആയി ഉയര്‍ന്നാല്‍ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് നേരത്തെ തന്നെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരാപ്പുഴയില്‍ നിലവിലെ ജലനിരപ്പ് 758.2 എം.എസ്.എല്‍ ആയി തുടരുകയാണ്. കാരാപ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു.
കെ.എസ്.ഇ.ബി.ക്ക് ലക്ഷങ്ങളുടെ നഷ്ടം
കല്‍പ്പറ്റ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയും കാറ്റും ജില്ലയിലെ വൈദ്യുതി വിതരണം താറുമാറാക്കി.
പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ തകര്‍ന്നും ലൈനില്‍ മരം പൊട്ടി വീണും ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ഇ.ബി.ക്കുണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം ഇപ്പോഴും പൂര്‍ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. പോസ്റ്റുകള്‍ മാറ്റാനും പുതിയ ലൈന്‍ വലിക്കാനും സമയമെടുക്കുമെന്നതിനാല്‍ വൈദ്യുതി എത്താന്‍ വൈകും. കണിയാമ്പറ്റയില്‍ നിന്ന് മാനന്തവാടി ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 66 കെ.വി. വൈദ്യുത ലൈന്‍ ഉള്‍പ്പെടെ താറുമാറായിട്ടുണ്ട്. തലപ്പുഴ, വെള്ളമുണ്ട സെക്ഷനുകള്‍ക്ക് കീഴില്‍ പ്രധാന ലൈനില്‍ പലയിടത്തും അറ്റകുറ്റപ്പണി ആവശ്യമാണ്. ഗ്രാമീണ മേഖലയില്‍ വൈദ്യുതി വിതരണം പഴയപടി ആകാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണറിയുന്നത്.
അപകടങ്ങള്‍ ഒഴിവാക്കാനാണ് ജീവനക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതോടെ മരങ്ങള്‍ വീണ് ലൈന്‍ പൊട്ടിയ സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താന്‍ കഴിയുന്നത് പൂര്‍ത്തിയാക്കി വൈദ്യുതി പുനഃസ്ഥാപിക്കുന്നുമുണ്ട്. ആവശ്യത്തിന് സാങ്കേതിക തൊഴിലാളികള്‍ ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. ഉള്ള ജീവനക്കാര്‍ക്ക് വിശ്രമത്തിന് പോലും സമയം ലഭിക്കാത്ത സ്ഥിതിയാണ്. ശക്തമായ കാറ്റും മഴയും തുടരുന്നതും അറ്റകുറ്റ പ്രവൃത്തികള്‍ വൈകാന്‍ കാരണമാകുന്നുണ്ട്.
മണ്ണിടിഞ്ഞ് വീണ് മാര്‍ക്കറ്റ് കെട്ടിടം ഭാഗികമായി തകര്‍ന്നു
മേപ്പാടി: പഞ്ചായത്ത് മത്സ്യ മാംസ മാര്‍ക്കറ്റ് കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് കെട്ടിടം ഭാഗികമായി തകര്‍ന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വില്‍പനക്കായി സൂക്ഷിച്ച കോഴികളും മണ്ണിനടിയില്‍ പെട്ട് ചത്തു. കെട്ടിടത്തിലെ അഞ്ച് മുറികളാണ് തകര്‍ന്നത് കെട്ടിടത്തിന്‍ പിന്‍ഭാഗത്ത് ഇരുപത് അടിയോളം ഉയരത്തിലെ മണ്‍ ഭിത്തിയാണ് ഇടിഞ്ഞു വീണത്.
കെട്ടിടത്തില്‍ ആളുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ പിന്‍ ഭാഗത്തെ ചുമരുകള്‍ തകര്‍ന്നു വീണു.
മുറികള്‍ക്കുള്ളിലും മണ്ണ് കുമിഞ്ഞ് കൂടികിടക്കുകയാണ്. പെട്ടികളില്‍ സൂക്ഷിച്ച കോഴികളാണ് ചത്തത്. മാര്‍ക്കറ്റിലെ മൂത്രപ്പുര പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട് തകര്‍ന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ ഇതേ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. തേയില തോട്ടത്തില്‍ നിന്നും മഴ വെള്ളം ഒഴുകുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്.


മഴ കുറയുന്നു

കല്‍പ്പറ്റമാനന്തവാടി: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴക്ക് ഇന്നലെ നേരിയ ശമനമുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറില്‍ (ഞായര്‍ വൈകിട്ട് മൂന്ന് മണിവരെയുള്ള കണക്ക്) ജില്ലയില്‍ 37.37 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞദിവസമിത് 64.2 മില്ലിമീറ്ററായിരുന്നു. ഇതോടെ ഇത്തവണ മണ്‍സൂണില്‍ ലഭിച്ച മഴയുടെ അളവ് 1617.52 മില്ലിമീറ്ററായി. ഒരാഴ്ചയായി തുടരുന്ന കാലവര്‍ഷത്തില്‍ ജില്ലയില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്. 2014ന് ശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ അളവിലുള്ള മഴയാണ് ഇത്തവണത്തേത്. 2014ല്‍ 122 ദിവസങ്ങളില്‍ പെയ്ത മഴ 2475 മില്ലിമീറ്ററായിരുന്നു. 2015ല്‍ 111 ദിവസങ്ങളിലായി 1880 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. 2016ല്‍ 97 ദിവസങ്ങളിലായി 1264.97മില്ലിമീറ്റര്‍ മഴയും 2017ല്‍ 111 ദിവസങ്ങളിലായി 1654 മി.മീറ്റര്‍ മഴയുമാണ് ജില്ലയില്‍ പെയ്തത്. എന്നാല്‍ ഇത്തവണ മണ്‍സൂണില്‍ ഒരാഴ്ച്ചക്കിടെയാണ് 1617.52 മില്ലിമീറ്റര്‍ മഴ ലഭിച്ചത്.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് താലൂക്കിലുമായി 28 ക്യാംപുകളില്‍ 520 കുടുംബങ്ങളിലായി 2086 പേരാണുള്ളത്. മഴ കുറഞ്ഞ് വെള്ളമിറങ്ങിയതോടെ 17 ക്യാംപുകളില്‍ നിന്നുള്ളവര്‍ ഇതിനകം സ്വഭവനങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. കഴിഞ്ഞദിവസവും നാശനഷ്ടങ്ങളുണ്ടായി. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 336 ആയി. 12 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. മഴയുടെ കാഠിന്യം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ റിലീഫ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെയുള്ള മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ സാധാരണ പോലെ പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago