യുവതാരമായി എംബാപ്പെ, ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോള്‍ഡന്‍ ബൂട്ട് കെയ്നിന്
മോസ്ക്കോ: ലോകകിരീട് കൈവിട്ടു പോയെങ്കിലും ക്രൊയേഷ്യക്ക് സന്തോഷിക്കാം. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം അവരുടെ നായകന് ലൂക്കാ മോഡ്രിച്ചിന് സ്വന്തം.
ഈ 32 കാരനായിരുന്നു ഫൈനലിലേക്കുള്ള ക്രൊയേഷ്യന്‍ കുതിപ്പിന് മധ്യനിരയില്‍ നിന്ന് ചുക്കാന്‍പിടിച്ചത്. അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബെല്‍ജിയം നായകന് എഡന്‍ ഹാസര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ മോഡ്രിച്ചിന് തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
പത്തൊമ്പതുകാരനായ കിലിയന്‍ എംബാപ്പെയാണ് റഷ്യയിലെ മികച്ച യുവതാരം. ഫൈനലില്‍ അടക്കം ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ച നാലു ഗോളുകളാണ് എംബാപ്പെ സ്കോര്‍ ചെയ്തത്.
സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് നായകന് ഹാരി കെയ്നാണ് കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ നെടുംതൂണായിരുന്നു ഹാരി കെയ്ന്‍.
മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ബെല്‍ജിയത്തിന്റെ തിബൂട്ട് കുര്‍ട്ടോയുടെ കൈകളിലെത്തി.
മികച്ച ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് മുന്ചാമ്പ്യന്മാരായ സ്പെയ്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."