HOME
DETAILS
MAL
ചെന്നൈ-സേലം എക്സ്പ്രസ് വേ നടപ്പാക്കും: ഗഡ്കരി
backup
April 14 2019 | 21:04 PM
സേലം: കര്‍ഷകരുമായി ചര്‍ച്ച നടത്തി ചെന്നൈ-സേലം എക്സ്പ്രസ് വേ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലൂടെ എക്സ്പ്രസ് വേ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തി പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. തമിഴ്നാട്ടിലെ സേലത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മുന്‍പിലാണ്. എന്നാല്‍ ഏത് സാഹചര്യത്തിലും റോഡ് നിര്‍മാണം കേന്ദ്രം ഇടപെട്ട് നടപ്പാക്കും.
ഇതിനായി പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരട്ടി വിലനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."