കുടിവെള്ള വിതരണം സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന്
തിരുവനന്തപുരം: അതിരൂക്ഷമായ വരള്ച്ചമൂലമുണ്ടായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു.
ഇത് സംബന്ധിച്ച് 31.10.2016ല്‍ നിയമസഭാ സമ്മേളനത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചു കൊണ്ട് താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടാകുമെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഇതിനാവശ്യമായ നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് ഇന്നത്തെ ഗുരുതരാവസ്ഥയ്ക്ക് കാരണം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വിദഗ്ധരും വരാന്‍പോകുന്ന വരള്‍ച്ചയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തത് ഈ വിഷയത്തില്‍ സര്‍ക്കാരിനുള്ള വീഴ്ചയാണ് കാണിക്കുന്നത്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ആവശ്യത്തിന് തുക അനുവദിക്കാത്തതും ജലസ്രോതസുകള്‍ സംരക്ഷിക്കാത്തതും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമായി.
വരള്‍ച്ചാ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും വി.എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."