പോത്തന്‍കോട്ടെ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍ പരിശീലന കേന്ദ്രം പോത്തന്‍കോട് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.
വൈകിട്ട് ആറിന് അഡ്വ. എ സമ്പത്ത് എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇ-ടെക് എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനമാണ് 15500 ചതുരശ്ര അടി സ്ഥലത്ത് വേ-ലൈന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായി ചേര്‍ന്ന് യുവതി യുവാക്കള്‍ക്കായി ഈ സൗകര്യം ഒരുക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ പുതിയതായി ആരംഭിച്ച കൗശല്‍ വികാസ് യോജന പദ്ധതിയില്‍ 230 തരം കോഴ്‌സുകള്‍ നടത്തുന്നതിന് അനുമതിയായിട്ടുണ്ട്.
ഇതില്‍ നിന്നും തിരഞ്ഞെടുത്ത അസിസ്റ്റന്റ് ഇല്ക്ട്രീഷ്യന്‍, സി.സി.ടി.വി ഇന്‍സ്റ്റാലേഷന്‍ ടെക്‌നീഷ്യന്‍, ഫ്രണ്ട് ഓഫിസ് അസോസിയേറ്റ്, ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്, ടെയ്‌ലര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍, കംപ്യൂട്ടിംഗ് ആന്‍ഡ് പെരിഫെറല്‍സ് തുടങ്ങിയ 6 കോഴ്‌സുകളാണ് പുതിയ കേന്ദ്രത്തില്‍ ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ പരിശീലന ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
ജോലി ചെയ്യാന്‍ താത്പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പരിശീലനം നേടാം.
ഓരോ ജില്ലയിലും ഈ വര്‍ഷം 3000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യം വച്ചിട്ടുള്ളത്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും ഇ-ടെക് മാനേജിംഗ് ഡയറക്ടര്‍ എ.ആര്‍ നൗഷാദ് പറഞ്ഞു. ചടങ്ങില്‍ സി ദിവാകരന്‍ എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വഹിക്കും. പാലോട് രവി എം.എല്‍.എ, അഡ്വ. വി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 വരെയാണ്. ഫോണ്‍: 7071212215
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."