മഴപ്പൊലിമ : ശില്‍പശാല 29ന്
തൃശൂര്‍: ജില്ലയില്‍ തുടക്കം കുറിച്ച് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട കിണര്‍ റീചാര്‍ജിങ് പദ്ധതി മഴപ്പൊലിമ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതിന് മുന്നോടിയായുളള ഏകദിന ശില്‍പശാല ജൂലൈ 29 ന് രാവിലെ 10 ന് തൃശൂര്‍, ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടക്കും. ജില്ലാ കലക്ടര്‍ വി. രതീശന്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വി.കെ. ബേബി ആമുഖ പ്രഭാഷണം നടത്തും. തൃശൂര്‍ സബ് കലക്ടര്‍ ഹരിത വി. കുമാര്‍, ബാംഗ്ലൂര്‍ ആസ്ഥാനമായുളള ആര്‍ഘ്യം ട്രസ്റ്റ് സി.ഇ.ഒ. ജയമാല വി. സുബ്രഹ്മണ്യം പങ്കെടുക്കും. തൊഴിലുറപ്പ് പദ്ധതി മുന്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ സി. രാമചന്ദ്രബാബു, മഴപൊലിമ ഡയറക്ടര്‍ ജോസ് സി. റാഫേല്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും. തദ്ദേശ ഭരണ ഭാരവാഹികളും ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും പരിപാടിയില്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."