HOME
DETAILS
MAL
ഇടം: ജലസഭകള്‍ ഒന്നു മുതല്‍
backup
April 28 2017 | 19:04 PM
കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തിലെ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇടം പദ്ധതിയുടെ ഭാഗമായി മേയ് ഒന്നു മുതല്‍ അഞ്ചുവരെ ജലസഭകള്‍ സംഘടിപ്പിക്കും.
ഓരോ വാര്‍ഡിലേയും ജലസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനും വാര്‍ഡ്തല കര്‍മ പരിപാടി തയാറാക്കുന്നതിനുമായി എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തുന്നത്.
കേരള സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാച്ച്വറല്‍ റിസോഴ്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ മുഖത്തലയില്‍ ആരംഭിച്ച പ്രകൃതി വിഭവ പരിപാലന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 25 മുതല്‍ നടത്തിയ ജലസുരക്ഷജീവസുരക്ഷ ജനകീയ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ തുടര്‍ച്ചയാണ് ജലസഭകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."