പൂട്ടിയ മദ്യവില്പനശാല തുറക്കാന്‍;ശ്രമം നാട്ടുകാര്‍ പഞ്ചായത്തോഫിസ് വളഞ്ഞു
കരുനാഗപ്പള്ളി: എം.എല്‍.എ ഇടപ്പെട്ട് പൂട്ടിച്ച ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ശ്രമിക്കുന്നതറിഞ്ഞ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സമരസമിതിയും തൊടിയൂര്‍ ഗ്രാമ പഞ്ചായത്തോഫിസ് വളഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അനധികൃതമായി വെയര്‍ ഹൗസ് ഗോഡൗണില്‍ സ്ഥാപിച്ച മദ്യവില്‍പ്പനശാല ഈ മാസം 22ന് എം.എല്‍.എ ആര് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൂട്ടിച്ചിരുന്നു. ഇതാണ് വീണ്ടും തുറക്കാന്‍ ശ്രമം നടത്തിയത്
നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രതിഷേധ പ്രകടനമായിട്ടാണ് പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയത്. 'ഞങ്ങളുടെ ശവത്തില്‍ ചവിട്ടിവേണം മദ്യവില്‍പ്പനശാല തുറപ്പിക്കാന്‍' എന്നു പ്രതിഷേധക്കാര്‍ ആക്രോശിച്ചു. സമരസമതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ആക്ഷണ്‍ കൗണ്‍സില്‍ നേതാക്കളായ ജലാലുദ്ദീന്‍ കുഞ്ഞ്, സുഗുണന്, സൂരജ്, മോഹന്‍കുമാരന്‍ നായര്‍, അംബിക, അശ്വതി, മജീദ് കാദിയാര്‍, മണക്കാട് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നത്തൂര്‍ കൊല്ലാറ കോളനിയില്‍
മദ്യവില്പനശാല: നീക്കം ഉപേക്ഷിക്കണമെന്ന്
ശാസ്താംകോട്ട: കുന്നത്തൂര്‍ കൊല്ലാറ കോളനിയില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുളള നീക്കത്തില്‍നിന്നും അധികൃതര്‍ പിന്തിരിയണെമന്ന് കോണ്‍ഗ്രസ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ വീടുകളോ ആരാധനാലയങ്ങളോ സ്ഥിതിചെയ്യുന്ന മേഖലകളില്‍ മദ്യശാല ആരംഭിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്പ റത്തിയാണ് കൊല്ലാറയില്‍ ഔട്ട്ലറ്റ് തുറക്കാനുളള ശ്രമം നടക്കുന്നത്. പട്ടികജാതിക്കാര്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണ് ഇവിടം. ഔട്ട്ലറ്റ് സ്ഥാപിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. കോണ്‍ഗ്രസ് ബ്ലോക്ക്പ്രസിഡന്റ് കെ.സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ സുരേഷ്കുമാര്‍ അധ്യക്ഷനായി. കുന്നത്തൂര്പ്രസാദ്, കാരയ്ക്കാട്ട് അനില്‍, വട്ടവിള ജയന്, തെങ്ങുംതുണ്ടില്‍ രാധാക്യഷ്ണപിളള, ടി.കെ പുഷ്പകുമാര്‍, അതുല്യാ രമേശന്, ഷീജാ രാധാക്യഷ്ണന്, ശ്രീകല, ശ്രീദേവിയമ്മ, കുന്നത്തൂര്‍ മനോഹരന്, കുന്നത്തൂര്‍ ഗോവിന്ദപിളള, റോയിപറങ്കിമാംവിള, ഹരികുമാര്കുന്നത്തൂര്, പ്രവീണ്കൊടുവാര്ക്കം, ശ്രീകുമാര്ഇടശേരില്, ബേബിജോണ്‍ എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."