വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാകുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു
പൈനാവ്: പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാകുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ ചര്‍ച്ചചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു.
പദ്ധതി ആസൂത്രണം വിശദമായി ചര്‍ച്ച ചെയ്ത് പ്രവര്‍ത്തനക്ഷമമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തി പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും കാലതാമസമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വികേന്ദ്രീകൃത ആസൂത്രണ രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ അനുഭവ പരിചയത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ ഉയര്‍ന്ന തലത്തിലേക്ക് കേരളത്തെ എത്തിക്കുകയെന്നതാണ് ലക്ഷ്യം. തുടര്‍ച്ചാസാധ്യതയുള്ളതും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്നതും ഉയര്‍ന്ന ഗുണനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെട്ട മനുഷ്യവിഭവശേഷിയും പൊതുനിക്ഷേപം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടത്.
കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹായകമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷനുകളുടെ പ്രവര്‍ത്തനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുക.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."