ഗുരുകുലം -2017 പരിശീലന പരിപാടി ആരംഭിച്ചു
മുരിക്കാശേരി: ജില്ലയിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമഗ്ര മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും ഡിസ്ട്രിക്ട് ഇ-ഗവേര്‍ണന്‍സ് സൊസൈറ്റിയും, കുടുംബശ്രീയും ചേര്‍ന്ന് ഗുരുകുലം 2017 എന്ന പേരില്‍ നടപ്പാക്കുന്ന രണ്ടുമാസത്തെ പി.എസ്.സി പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലന പരിപാടി മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഓഡിറ്റോറിയത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്തംഗം വിജയകുമാര്‍ മറ്റക്കര, പാവനാത്മാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. ജോണ്‍സണ്‍, ഐ.റ്റി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ ക്ലാസുകള്‍ മുന്‍ കര്‍ണ്ണാടക ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഡോ. പി. സരിന്‍, കോര്‍പ്പറേറ്റ് ട്രെയിനര്‍ എഡിസണ്‍ ഫ്രാന്‍സ്, ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി ജിജോ മാത്യു തുടങ്ങിയവര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ എടുത്തു. ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരായ 250 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."