ആശങ്കയുയര്‍ത്തി കൊവിഡ് മരണങ്ങള്‍ മരിച്ച സോഷ്യലിസ്റ്റ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകര്‍
രോഗ വ്യാപനത്തിനു പിന്നാലെ ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് കൊവിഡ് മരണവും കൂടുന്നു. മാതാവിന്റെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം വിരുന്നിനെത്തിയ പതിനൊന്ന് മാസം പ്രായമുളള കുഞ്ഞ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. പുളിക്കല്‍ അരൂരില്‍ വിരുന്നിനെത്തിയ താനൂര്‍ ഓമച്ചപ്പുഴ കാടിയങ്ങല്‍ റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്. മാതാവ് ലുലു തസ്‌രീഫയുടെ അരൂരിലെ വീട്ടില്‍ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട സല്‍ക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. ആയിഷ ഏക സഹോദരിയാണ്.
കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച മഞ്ചേശ്വരം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗിരി സ്വദേശിനിയും കുഞ്ചത്തൂരിലെ ഫ്‌ളാറ്റില്‍ താമസിച്ചു വരുന്ന സുലൈമാന്റെ ഭാര്യ ഖദീജുമ്മ (55) ആണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. മക്കള്‍: ഹനീഫ്, അനീസ, സഹോദരങ്ങള്‍: ഖാദര്‍, സലീം, ഗഫൂര്‍, റഹീം, നഫീസ, മൈമൂ. അര്‍ബുദ ചികിത്സയിലായിരുന്ന യുവതി കൊവിഡ് ബാധിച്ച് മരിച്ചു. വാണിയംകുളം അങ്ങാടിയില്‍ സിന്ധു (34 )വാണ് മരിച്ചത്. കൊവിഡിന്റെ ഉറവിടം വ്യക്തമല്ല. കിഡ്‌നി രോഗത്തിന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച പൂവ്വാട്ടുപറമ്പ് സ്വദേശി മരിച്ചു. പുവ്വാട്ടുപറമ്പ് ഈസ്റ്റ് 11-ാം വാര്‍ഡില്‍ പെരുവയല്‍ പഞ്ചായത്തിലെ കളത്തില്‍ പരേതനായ വേലായുധന്റെ മകന്‍ രാജേഷ് (45) ആണ് മരിച്ചത്. അമ്മ: പരേതയായ ലക്ഷമി. ഭാര്യ: ലിജിത. മകള്‍: അരുണ. സഹോദരങ്ങള്‍, ശിവദാസന്‍, റീജ.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. 80 വയസ്സായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഭാര്യ: വരാപ്പുഴ വിതയത്തില്‍ കുടുംബാംഗം ബേബി. മക്കള്‍: അഡ്വ. ജോര്‍ജ് ആലുങ്കല്‍, പോള്‍ ആലുങ്കല്‍.
കൊവിഡ് ബാധിച്ച് തൃശൂര്‍ ജില്ലയില്‍ ഒരു മരണം കൂടി. ശ്വാസകോശാര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ചേലൂര്‍ തറയില്‍ വീട് ചന്ദ്രന്‍ (59) വെള്ളിയാഴ്ചയാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. മരണശേഷം സാംപിള്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരുവള്ളൂര്‍ കരുവാങ്കല്ല് സ്വദേശി കമ്പക്കോടന്‍ കോയാമു (82) മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: മുസ്തഫ, കുഞ്ഞി മുഹമ്മദ്, അബ്ദുല്‍ സലാം, റഫീഖ്, ഉനൈസ്, സൈനബ, ലുലൈഖ, അസ്മാബി, വാഹിദ. മരുമക്കള്‍: ബീരാന്‍ കുട്ടി (മൊറയൂര്‍), സൈതലവി (കാളോത്ത്), സിദ്ദീഖ് (കൊടക്കാട്), അബ്ബാസു (വട്ടപ്പറമ്പ്), ജമീല (ഗ്രാമ പഞ്ചായത്തംഗം പെരുവള്ളൂര്‍), റുബീന, ഫാത്തിമത്തു സുഹ്‌റ, ഷഹീന, സഫീന.
കൊവിഡ് സ്ഥിരീകരിച്ച തച്ചമ്പാറ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. മുള്ളത്തുപ്പാറ പൂവശേരി വീട്ടില്‍ വീരാപ്പുവിന്റെ മകന്‍ സിദ്ദീഖ് (58)ആണ് മരിച്ചത്. ഭാര്യ: റംല. മക്കള്‍: ഷഫീഖ്, ഷഫീര്‍ ഷഫീന, ഷംല. മരുമക്കള്‍: ഷാഫി, സവാദ്, ഷാഹിന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."