സഊദിയില്‍ 50 ശതമാനം നിര്‍മാണ കമ്പനികളും ശമ്പളം നല്‍കാനാകാതെ പ്രതിസന്ധിയില്‍
റിയാദ്: സാമ്പത്തിക പരിഷ്‌കരണം ത്വരിതഗതിയില്‍ നടന്നു വരുന്നതിനിടെ രാജ്യത്തെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍.
നിര്‍മാണ, കരാര്‍ മേഖലയിലെ സാമ്പത്തിക മാന്ദ്യം മൂലം അന്‍പതു ശതമാനം കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പളം പോലും യഥാസമയം നല്‍കാന്‍ കഴിയാത്ത രൂപത്തില്‍ പ്രതിസന്ധിയിലാണ്. കോണ്‍ട്രാക്ടിംഗ് മേഖലയിലെ ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ടുകളാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഗവണ്‍മെന്റ് സ്വീകരിച്ച ചെലവു ചുരുക്കല്‍ നടപടികളുടെ ഫലമായി 2016 ലാണ് കരാര്‍ മേഖലയില്‍ മാന്ദ്യം ആരംഭിച്ചത്.
രാജ്യത്തെ കോണ്‍ട്രാക്ടിംഗ് മേഖലയില്‍ 35 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. എന്നാല്‍, മാസങ്ങളായി വേതനം ലഭിച്ചിട്ടില്ലെന്ന് കാണിച്ച് മാന്ദ്യത്തിന്റെ തുടക്കത്തില്‍ 2016 ല്‍ വന്‍കിട കരാര്‍ കമ്പനിയിലെ 31,000 തൊഴിലാളികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
തൊഴില്‍ കേസുകളില്‍ ലേബര്‍ കോടതികള്‍ വിധികള്‍ പ്രസ്താവിച്ചിട്ടും നിയമത്തിലെ ചില പ്രശ്‌നങള്‍ മൂലം പതിനൊന്നു മാസമായി തങ്ങള്‍ക്ക് വേതന കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭഗങ്ങളിലെ നിര്‍മാണ, കരാര്‍ കമ്പനികള്‍ ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പള വിതരണം മുടങ്ങിയതിനാല്‍ തൊഴിലാളികള്‍ ദുരിതത്തിലാണ്.
നിലവില്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴില്‍ തകര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിന് നീതിന്യായ മന്ത്രാലയത്തില്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കണമെന്ന് തൊഴില്‍ കേസ് കൈകാര്യ വിദഗ്ധന്‍ മഹ്മൂദ് അല്‍രിഫാഇ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കോണ്‍ട്രാക്ടിംഗ് മേഖയില്‍ 1,40,000 കമ്പനികളും സ്ഥാപനങ്ങളുമാണുള്ളതെന്നാണ് വിവരം. ഇതില്‍ 90,000 വും ചെറുകിട കമ്പനികളാണ്. ഗവണ്‍മെന്റ് പദ്ധതികള്‍ കുറഞ്ഞതു മൂലം നിലവില്‍ 50 ശതമാനം കരാര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് സാധിക്കാതെ പ്രതിസന്ധിയിലാണെന്ന് നിയമ വിദഗ്ധന്‍ അബ്ദുള്ള അല്‍മഗ്‌ലൂത്ത് പറഞ്ഞു.
നിലവില്‍ കരാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിനിടെ തൊഴിലാളികളുടെ അവകാശങ്ങള്‍ പാലിക്കുക കരാര്‍ കമ്പനികളെ സംബന്ധിച്ചേടത്തോളം ദുഷ്‌കരമാണെന്ന് സഊദി കോണ്‍ട്രാക്‌ടേഴ്‌സ് അതോറിറ്റി പ്രസിഡന്റ് ഉസാമ അല്‍അഫാലിഖ് പറഞ്ഞു. കരാര്‍ മേഖലയില്‍ 40 ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഇവരില്‍ സ്വദേശികള്‍ 12 ശതമാനമാണെന്നും ഉസാമ അല്‍അഫാലിഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."