ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി: ശിവശങ്കറിലേക്ക് അന്വേഷണം വീണ്ടും
കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിലേക്ക് വീണ്ടും അന്വേഷണം.
അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കഴിഞ്ഞ ദിവസം കസ്റ്റംസിന് നല്കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായതെന്നു സൂചന. ഇദ്ദേഹത്തെ വീണ്ടും കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണറിയുന്നത്.
സ്വപ്ന സുരേഷിനൊപ്പം താന്‍ തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.
ഈ ലോക്കറില്‍നിന്നാണ് കഴിഞ്ഞ ദിവസം ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും എന്‍.ഐ.എ കണ്ടെത്തിയത്. ഈ സ്വത്തില്‍ ശിവശങ്കറിന്റെ പങ്കുമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഇതോടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ബാങ്ക് ഇടപാടുകളും ആസ്തിയും പരിശോധിക്കാനാരംഭിച്ചത്.
2016നു ശേഷമുള്ള ആസ്തിയും ഇടപാടുകളുമാണ് പരിശോധിക്കുന്നത്. സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ശിവശങ്കര്‍ കസ്റ്റംസും എന്‍.ഐ.എയും നടത്തിയ ചോദ്യം ചെയ്യലുകളില്‍ ആവര്‍ത്തിച്ചിരുന്നു.
അതിനിടെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സി ആപ്റ്റിലേക്ക് കോണ്‍സുലേറ്റില്‍നിന്ന് വാഹനത്തിലെത്തിച്ച പാഴ്സലുകളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."