സന്ദീപ് നായരുമായി ബന്ധം: എസ്.ഐക്കെതിരേ നടപടി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായരുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഗ്രേഡ് എസ്.ഐയും പൊലിസ് അസോസിയേഷന് ജില്ലാ നേതാവുമായ ചന്ദ്രശേഖരനെതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന് ഡി.ജി.പിക്ക് ശുപാര്‍ശ നല്കി.
മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണന്തല പൊലിസ് സന്ദീപിനെ പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാന്‍ ഇടപെട്ടത് ചന്ദ്രശേഖരനായിരുന്നു. ഇത് അച്ചടക്ക ലംഘനമാണെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാമ്യം നേടാന്‍ പൊലിസില്‍ സമ്മര്‍ദം ചെലുത്തിയത് ഗ്രേഡ് എസ്.ഐ എന്ന നിലയിലുള്ള വീഴ്ചയാണ്. ജാമ്യം നേടാന്‍ പൊലിസുകാരെ സമ്മര്‍ദം ചെലുത്തിയതിലടക്കം വീഴ്ചയെന്നാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഇതിന്റെയടിസ്ഥാനത്തില്‍ അച്ചടക്ക നടപടി വേണമെന്നും ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗുരുദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."