HOME
DETAILS

അണ്ടര്‍-23 ചലഞ്ചര്‍ ട്രോഫിയില്‍ വീണ്ടും മലയാളി സാന്നിധ്യം

  
backup
April 14 2019 | 22:04 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-23-%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab-2

കല്‍പ്പറ്റ: ഈമാസം 20ന് ഝാര്‍ഗണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന അണ്ടര്‍-23 വനിതാ ചലഞ്ചര്‍ ട്രോഫിയിലേക്കുള്ള ടീമുകളില്‍ ഇടം നേടി മൂന്ന് മലയാളികള്‍. വയനാട്ടില്‍ നിന്നുള്ള മിന്നുമണി, ഐ.വി ദൃശ്യ, തലശ്ശേരി സ്വദേശിനി അക്ഷയ എന്നിവരാണ് ഇത്തവണ ടീമുകളില്‍ ഇടംനേടിയവര്‍. ഇക്കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മൂന്നുപേര്‍ക്കും തുണയായത്. മിന്നുമണി ഇന്ത്യ ബ്ലൂസിന് വേണ്ടിയാണ് പാഡണിയുന്നത്. ദൃശ്യയും അക്ഷയയും ഇന്ത്യ ഗ്രീനിന് വേണ്ടിയും കളത്തിലിറങ്ങും.
തൊട്ടതെല്ലാം പൊന്നാക്കിയാണ് മൂവരുടെയും വരവ്. ബാറ്റിങ് ഓള്‍റൗണ്ടറായ മിന്നുമണി കഴിഞ്ഞ 20 മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റും ഒരു അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. നാലുതവണ 30ന് മുകളില്‍ റണ്‍ കണ്ടെത്താനും മിന്നുമണിക്കായി. ഈ പ്രകടനമാണ് മിന്നുമണിയെ ടീമിലെത്തിച്ചത്. അണ്ടര്‍ 23 ടി20യില്‍ ഇന്ത്യ റെഡിനായും ചലഞ്ചര്‍ ട്രോഫി സീനിയറില്‍ ഇന്ത്യ ബ്ല്യൂവിനായും മിന്നുമണി ഇതിന് മുന്‍പ് പാഡണിഞ്ഞിട്ടുണ്ട്.
കെ.സി.എയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജൂനിയര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും മിന്നുമണിയെ തേടിയെത്തിയിരുന്നു. വലംകൈ ബാറ്റ്‌സ്മാനായ മിന്നുമണി ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. അണ്ടര്‍-23 ടീമില്‍ കേരളത്തിനായി മൂന്ന് അര്‍ധസെഞ്ച്വറികളും ടി20യില്‍ ഒരു സെഞ്ച്വറി, അണ്ടര്‍-19 കാറ്റഗറിയില്‍ നാല് അര്‍ധ സെഞ്ച്വറി നേട്ടങ്ങളുമായാണ് ദൃശ്യ ചലഞ്ചര്‍ ട്രോഫിയിലേക്ക് വരുന്നത്.
മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന ദൃശ്യ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. വയനാടിനെ സോണല്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി വിവിധ കാറ്റഗറികളില്‍ ചാംപ്യന്‍മാരാക്കിയ ദൃശ്യ നോര്‍ത്ത് സോണിനെയും ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചു. സ്‌കൂള്‍ മീറ്റില്‍ ജാവലിങ് ത്രോയില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണനേട്ടം കൊയ്തും ശ്രദ്ധ നേടിയ താരമാണ് ദൃശ്യ. തലശ്ശേരിക്കാരി അക്ഷയ കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ കരുത്താണ്.
അവിടെ ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലനം നടത്തിയാണ് ഈ മിടുക്കി കളിക്കളത്തില്‍ കഴിവ് തെളിയിച്ചത്. ബാറ്റിങ് ഓള്‍റൗണ്ടറായ അക്ഷയ ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. ഇക്കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരേ കേരളത്തിനായി നേടിയ 81, ഉത്തര്‍പ്രദേശിനെതിരെ നേടിയ 70, ബംഗാളിനെതിരേ നേടിയ 42 റണ്‍സ് പ്രകടനങ്ങളാണ് അക്ഷയക്ക് ടീമിലേക്കുള്ള വഴി തെളിച്ചത്. കേരളത്തിനായി എല്ലാ വിഭാഗത്തിലും അക്ഷയ കളിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago