കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കം
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമായി. വിശ്വാസവും സഭാ സ്‌നേഹവുമുള്ള കത്തോലിക്കരുടെ അഭിമാന പ്രസ്ഥാനമാണ് കത്തോലിക്കാ കോണ്‍ഗ്രസെന്ന് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം വെളിവാക്കുന്നതായി മാര്‍ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. വിദ്യഭ്യാസ രംഗത്തും ആതുര സേവനരംഗത്തുമൊക്കെ സഭ നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളാനും അനീതിക്കെതിരെ പോരാടുവാനും സംഘടനയ്ക്കും സാധിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പതാക ഉയര്‍ത്തലിനു ശേഷം സന്ദേശത്തില്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ഡയറക്ടര്‍ ഫാ. ജിയോ കടവി, കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയനിലം, കോട്ടയം അതിരൂപത വികാരി ജനറാല്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കാരുവേലി, സംസ്ഥാന നേതാക്കളായ ടോണി ജോസഫ്, സാജു അലക്‌സ്, ഡേവിസ് പുത്തൂര്‍, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ടോമി ഇളന്തോട്ടം, ജാന്‍സെന്‍ ജോസഫ് പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉച്ചകഴിഞ്ഞ് പൊതുസമ്മേളനം കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."