ഹാന്‍സ് വിതരണം നടത്തിയ മൊത്ത വ്യാപാരി പിടിയില്‍
ചാലക്കുടി: സര്‍ക്കാര്‍ നിരോധിച്ച ഹാന്‍സ് വിതരണം നടത്തിയിരുന്ന മൊത്ത വ്യാപാരിയെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തു. പുത്തന്‍വേലിക്കര കൊമാതുരുത്തി അരുണ്‍(47)നാണ് അറസ്റ്റിലായത്.
കോയമ്പത്തൂരില്‍ നിന്നും കാറില്‍ ഹാന്‍സ് വാങ്ങികൊണ്ട് വന്ന് ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നതിനിടെ കോട്ടാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 150 രൂപക്ക് കോയമ്പത്തൂരില്‍ നിന്നു വാങ്ങുന്ന മുപ്പത് എണ്ണം അടങ്ങിയ പാക്കറ്റ് 400 രൂപക്കാണ് ഇയാള്‍ വില്‍ക്കുന്നത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ പ്രതിയുടെ വാഹനം പിന്തുടര്ന്ന് അതിസാഹസമായാണ് അറസ്റ്റ് ചെയ്തത്. ഹാന്‍സ് കടത്താന്‍ ഉപയോഗിച്ചിരുന്ന മാരുതി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും 3000 പാക്കറ്റ് ഹാന്‍സും കണ്ടെടുത്തു. ആഴ്ചയില്‍ രണ്ടു തവണ ഇയാള്‍ കോയമ്പത്തൂരില്‍ നിന്നും ഹാന്‍സ് കൊണ്ടുവരാറുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."