HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് മൂന്നുമാസം കൂടി വേണം
backup
August 02 2020 | 02:08 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്ജി സുപ്രിം കോടതിക്ക് കത്തയച്ചു. വിചാരണക്കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കത്തയച്ചത്. മൂന്നു മാസം കൂടി വേണമെന്നാണ് ജഡ്ജി അഭ്യര്‍ഥിച്ചിരിക്കുന്നത്. കേസില്‍ വിചാരണാ നടപടികള്‍ വൈകരുതെന്ന് നേരത്തെ സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധികാരണം വിചാരണ നടപടികളില്‍ പലപ്പോഴും തടസം നേരിട്ടു. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന നടന് ദിലീപിന്റെ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി ഹരജി തള്ളിയപ്പോഴാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. 11ാം പ്രതിയായ ദിലീപിനെതിരേ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."