HOME
DETAILS

പുരാവസ്തു വകുപ്പില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

  
backup
July 16 2018 | 12:07 PM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5

പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് ആര്‍ക്കിയോളജിക്കല്‍ കം അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പ്രോജക്ടിലാണ് നിയമനം. ഇന്‍ഫര്‍മേഷന്‍ കം വര്‍ക്ക് അസിസ്റ്റന്റ് (എണ്ണം1) പ്രതിമാസ വേതനം 25,000 രൂപ, ആര്‍ക്കിയോളജി / മ്യൂസിയോളജി ഹിസ്റ്ററി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള എം. എ. ബിരുദം അല്ലെങ്കില്‍ പി. ജി. ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി/ മ്യൂസിയോളജി, യോഗ്യത ഉണ്ടാവണം. ആര്‍ക്കിയോളജി വകുപ്പിലോ ആര്‍ക്കിയോളജി / ഹിസ്റ്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മ്യൂസിയങ്ങളിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം അഭിലഷണീയം. പ്രായപരിധി 40 വയസ്.
ഓഫീസ് അസിസ്റ്റന്റ് (എണ്ണം1) പ്രതിമാസ വേതനം 19,000 രൂപ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദമാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള DCA/COPA സര്‍ട്ടിഫിക്കറ്റ് വേണം. ഓഫീസ് അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പരിചയം അഭിലഷണീയം. പ്രായപരിധി 40 വയസ്. ഡേ വാച്ചര്‍ (എണ്ണം1) പ്രതിമാസ വേതനം 17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടാവണം. പ്രായപരിധി 40 വയസ്. നൈറ്റ് വാച്ചര്‍ (എണ്ണം1) പ്രതിമാസ വേതനം 17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടാവണം. പ്രായപരിധി 40 വയസ്.

ഫുള്‍ടൈം സ്വീപ്പര്‍ (എണ്ണം1) പ്രതിമാസ വേതനം 17,000 രൂപ. ഏഴാം ക്ലാസ്സ് പാസായിരിക്കണം. പ്രായപരിധി 50 വയസ്. പുരാവസ്തു വകുപ്പിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍സര്‍വേഷന്‍ ലാബിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൊബൈല്‍ യൂണിറ്റ് ടു സപ്പോര്‍ട്ട് കണ്‍സര്‍വേഷന്‍ പ്രോജക്ടിലാണ് മറ്റ് ഒഴിവുകള്‍. കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് (എണ്ണം 1) പ്രതിമാസ വേതനം 25,000 രൂപ കെമിസ്ട്രിയില്‍ അംഗീകൃത സര്‍വകലാശാലാബിരുദം വേണം. ആര്‍ട്ട് & ഒബ്ജക്ട് കണ്‍സര്‍വേഷനില്‍ മൂന്നാഴ്ചയില്‍ കുറയാത്ത പരിശീലനവും. സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും 28 ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട്. പി. ഒ., തിരുവനന്തപുരം 23 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം. പദ്ധതിയുടെ പൂര്‍ത്തീകരണം അല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ഏതാണോ ആദ്യം അതുവരെയാണ് നിയമന കാലാവധി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുളള സമയങ്ങളില്‍ മാത്രം കണ്‍സര്‍വേഷന്‍ അസിസ്റ്റന്റിന്റെ സേവനം പ്രയോജനപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947843277, 9496365625.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago