മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും: കെജ്്രിവാള്‍
പനാജി: കേന്ദ്രത്തില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴിലുള്ള സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി അമിത് ഷാ നിയമിക്കപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാള്‍.
രാജ്യത്തു നിന്ന് ഹിന്ദു, ബുദ്ധ, സിഖ് മതക്കാരല്ലാത്ത എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന അമിത് ഷായുടെ പരാമര്‍ശത്തെക്കുറിച്ച് ദക്ഷിണ ഗോവയിലെ മഡ്ഗാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതികരിക്കുകയായിരുന്നു കെജ്്രിവാള്‍. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് അപകടകരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. അമിത് ഷാ ആഭ്യന്തര മന്ത്രിയായാല്‍ പിന്നീട് എന്തായിരിക്കും സംഭവിക്കുകയെന്നത് എല്ലാവര്ക്കും ഊഹിക്കാവുന്നതേയുളളൂവെന്നും കെജ്്രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."