ഭരണഘടന തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു: പ്രിയങ്ക
ഗുവാഹത്തി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
അസമിലെ സില്‍ച്ചറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഭരണഘടനയെ അംഗീകരിക്കാനോ മാനിക്കാനോ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും തയാറാകുന്നില്ല. ഭരണഘടനയ്ക്ക് അടിത്തറയിട്ട അംബേദ്കറെ പോലും തള്ളിപ്പറയാന്‍ ബി.ജെ.പി തയാറായി. രാജ്യത്തെ ജനങ്ങള്‍ ഭരണഘടനയെ അംഗീകരിക്കുമ്പോള്‍ ബി.ജെ.പി മാത്രം അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ സന്ദര്‍ശനം നടത്താന്‍ സമയമില്ലാത്ത മോദി അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സമയം കണ്ടെത്തുന്നു. ലോക നേതാക്കളെ അവരുടെ രാജ്യത്തു ചെന്ന് ആലിംഗനം ചെയ്തും തമാശ പറഞ്ഞും സമയം ചെലവഴിക്കാന്‍ മോദി തയാറാകുമ്പോള്‍, വാരണാസിയില്‍ മാത്രം വരാന്‍ അദ്ദേഹത്തിന് സമയമില്ലെന്നാണ് പറയുന്നത്. തന്റെ മണ്ഡലത്തിലെ ഏതെങ്കിലും ഒരു കുടുംബത്തില്‍ ചെന്ന് വിശേഷം ചോദിക്കാന്‍ പോലും മോദി തയാറാകുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."