വൈക്കം പാര്‍ക്ക് നിര്‍മാണം: ഏതന്വേഷണത്തിനും തയാറെന്ന് നഗരസഭാ ചെയര്മാന്
വൈക്കം: മുനിസിപ്പാലിറ്റി പാര്‍ക്ക് നിര്‍മിച്ചതില്‍ അഴിമതിയുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ഭരണപക്ഷം. അഴിമതിയുണ്ടെങ്കില്‍ ഏതന്വേഷണത്തിനും തയാറെന്ന് നഗരസഭചെയര്‍മാന്‍ അനില്‍ ബിശ്വാസ്് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
പാര്‍ക്ക് നിര്‍മിച്ചത് നഗരസഭയല്ല, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡാണ്. പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഫീസ് ഏര്‍പ്പെടുത്തിയത് ശൗചാലയത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കൗണ്‍സില്‍ ഒന്നടങ്കം എടുത്ത തീരുമാനമാണ്.
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അനാഥമായി കിടക്കുന്ന നാല്‍പ്പതോളം മുറികള്‍, ആരോപണ വിധേയമായ ഐസ്പ്ലാന്റ് പത്ത് വര്‍ഷത്തേക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുത്തത്, അടച്ചുപൂട്ടിയ കുടുംബശ്രീ കാന്റീന്, ബീച്ചിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ഇങ്ങനെ കോണ്‍ഗ്രസ് നഗരവികസനത്തെ നശിപ്പിക്കുകയായിരുന്നു.
നാടിന്റെ വികസനത്തിന് അണിചേരാനുള്ള ആര്‍ജവമാണ് കോണ്‍ഗ്രസ് കാണിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."