മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ നീട്ടി
തീരുമാനത്തെ ചോദ്യം ചെയ്ത് പ്രമുഖര്‍
ശ്രീനഗര്‍: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേയ്ക്കു കൂടി നീട്ടി. കശ്മിരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇവരെ വീട്ടുതടങ്കലിലാക്കിയിരുന്നത്. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരവേയാണ് വീട്ടുതടങ്കല്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
പൊതുസുരക്ഷാ നിയമമനുസരിച്ചാണ് നേരത്തെ മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും അടക്കമുള്ള കശ്മിരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നത്. ഉമര്‍ അബ്ദുല്ലയടക്കമുള്ളവരെ പിന്നീട് മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മുഫ്തിയെയും മോചിപ്പിക്കണമെന്ന ആവശ്യം ഉയരവേയാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ശലീന്‍ കബ്ര കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, വീട്ടുതടങ്കല്‍ നീട്ടിയ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രമുഖര്‍ രംഗത്തെത്തി. മെഹ്ബൂബ മുഫ്തി എങ്ങനെയാണ് കശ്മിരിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നതെന്ന് കേന്ദ്രം വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."