HOME
DETAILS

കുറിച്ചിയിലെ ഹോമിയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്തി

  
backup
April 28 2017 | 20:04 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4


കോട്ടയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ കോട്ടയം  കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയനിലവാരത്തിലുള്ള നാഷനല്‍ ഹോമിയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
മനോരോഗ ചികില്‍സയ്ക്കുള്ള ഇന്ത്യയിലെ ഏക ഇന്‍സ്റ്റിറ്റ്യൂട്ടാണ് കുറിച്ചിയിലെ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും പാരാമെഡിക്കല്‍ കോഴ്‌സുകളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാന്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹോമിയോപ്പതി ചികില്‍സയ്ക്കും പോസ്റ്റ് ഗ്രാജ്വേഷന്‍ ഡിഗ്രിക്ക് പഠിക്കാനും ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട പാരാമെഡിക്കല്‍ കോഴ്‌സ് പഠിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാവും.
എംഡി (ഹോമിയോ), പിഎച്ച്ഡി, ബിഎസ്‌സി നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുക. എംഡി ഹോമിയോപ്പതിയില്‍ സൈക്യാട്രി, പ്രാക്ടീസ് മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകളാണ് തുടങ്ങുന്നത്. 2017-18 അധ്യയനവര്‍ഷം 10 സീറ്റുകളാണ് ഈ കോഴ്‌സുകളിലേക്ക് തൃശൂര്‍ ആസ്ഥാനമായ ആരോഗ്യസര്‍വകലാശാല അനുവദിച്ചിട്ടുള്ളത്. നിശ്ചിതസമയത്തുതന്നെ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും കൊടിക്കുന്നില്‍ വ്യക്തമാക്കി.
2016 ഒക്ടോബറില്‍ ആയുഷ് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതിയാണ് കുറിച്ചി കേന്ദ്ര ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago