വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കൂ: ഡബ്ല്യു.എച്ച്.ഒ
ജനീവ: ലോകമാകെ അനുദിനം കൂടുതല്‍ രൂക്ഷമായി പടര്‍ന്നുപിടിക്കുന്ന കൊവിഡ് മഹാമാരി ദശകങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). കൊവിഡ് പ്രത്യക്ഷപ്പെട്ട് ഏഴുമാസം പിന്നിടുമ്പോഴാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്. കൊവിഡ് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ആരോഗ്യ പ്രതിസന്ധിയാണെന്ന് പ്രതിസന്ധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രിയോസസ് പറഞ്ഞു.
ലോകമെമ്പാടും കൊവിഡിനെതിരായുള്ള വാക്‌സിന്‍ നിര്‍മാണം നടക്കുന്നുണ്ട്. എങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് ടെഡ്രോസിന്റെ നിര്‍ദേശം. യൂറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.
ഈ വര്‍ഷമാദ്യം ആഗോളതലത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കിയപ്പോള്‍ സാമ്പത്തിക മേഖല താറുമാറായി. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ കൊണ്ട് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ സാധിക്കും. കൊവിഡ് വളരെ മോശമായി ബാധിച്ച പല രാജ്യങ്ങളും ഇപ്പോള്‍ മഹാമാരിയുമായി മല്ലിടുകയാണ്. ആദ്യം കുറഞ്ഞതോതില്‍ ബാധിച്ച ചില രാജ്യങ്ങളില്‍ ഇപ്പോള്‍ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതായി കാണുന്നുവെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."