HOME
DETAILS

സാംസ്‌കാരിക തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂരം പ്രവചനാതീതം

  
backup
April 14 2019 | 23:04 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

തൃശൂര്‍: പ്രവചനാതീതമാണ് സാംസ്‌കാരിക തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂരം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പരീക്ഷിക്കാറുള്ള തൃശൂരിന്റെ മനസ് ഇത്തവണ ആരെയാണ് തുണയ്ക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണണം.
പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഇരുമുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. കൊലപാതക രാഷ്ട്രീയവും കര്‍ഷക ആത്മഹത്യയും വികസന മുരടിപ്പും ഉയര്‍ത്തിപ്പിടിച്ചാണ് മികച്ച ജനകീയ സ്ഥാനാര്‍ഥിയെന്ന പേരുള്ള ടി.എന്‍ പ്രതാപന്റെ പടയോട്ടം. ബി.ജെ.പിയെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ പ്രതാപന്‍ തന്നെ വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
വികസനത്തുടര്‍ച്ചയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പറഞ്ഞാണ് ഇടതു സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് വോട്ട് തേടുന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമെന്ന ആശ്വാസമാണ് രാജാജിക്കുള്ളത്. വളരെ നേരത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് പ്രചാരണത്തിനിറങ്ങിയ സി.പി.ഐക്കായിരുന്നു ആദ്യ ഘട്ടത്തില്‍ മുന്‍തൂക്കമെങ്കിലും രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പ്രതാപനും രാജാജിയും ഒപ്പത്തിനൊപ്പമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി എത്ര വോട്ട് പിടിക്കുമെന്നതാണ് ഇപ്പോള്‍ ഇരു മുന്നണികളുടേയും ഉറക്കം കെടുത്തുന്നത്. ജയപരാജയങ്ങള്‍ ഈ വോട്ടുകളുടെ പിന്‍ബലത്തിലായിരിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ തവണ ഒരു ലക്ഷത്തിരണ്ടായിരം വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കു ലഭിച്ചത്. മത്സരരംഗത്ത് വൈകിയെത്തിയ സുരേഷ് ഗോപി ഇതില്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമോ എന്നത് കണ്ടറിയണം.
നാട്ടിക, ഗുരുവായൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ പ്രതാപനു മികച്ച ഭൂരിപക്ഷമുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കൂ കൂട്ടല്‍. ഇരിങ്ങാലക്കുടയില്‍ നേരിയ ഭൂരിപക്ഷവും പ്രതാപനു ലഭിച്ചേക്കും. സ്ഥാനാര്‍ഥിയുടെ ജനകീയത തന്നെയാണ് മറ്റെല്ലാ വിഷയങ്ങള്‍ക്കുമപ്പുറം യു.ഡി.എഫ് ക്യാമ്പിന് ആശ്വാസം നല്‍കുന്ന പ്രധാന ഘടകം. മുന്നണിയില്‍ പടലപ്പിണക്കമില്ല എന്നതും കോണ്‍ഗ്രസിന് ആശ്വാസമാണ്.
എന്നാല്‍ ഇടതു മുന്നണിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴും മണ്ഡലത്തിലുണ്ട്. തൃശൂര്‍ കോര്‍പറേഷനിലെ ഭരണമാറ്റവും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതും എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷവുമൊക്കെ തെരഞ്ഞെടുപ്പിനെ ഏതു വിധത്തില്‍ ബാധിക്കുമെന്ന് കണ്ടറിയണം.സി.പി.എം പുറത്താക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരേയും സി.പി.ഐ ഏറ്റെടുക്കുന്നതും ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍ മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് കൂടുതല്‍ സ്വാധീനമുള്ളത്. ഇവിടെ മികച്ച ലീഡ് രാജാജിക്കു ലഭിച്ചേക്കും.
ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ മത ന്യൂനപക്ഷങ്ങളുടെ വോട്ട് കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ജയം പ്രതാപനൊപ്പം നില്‍ക്കും. മറിച്ച് ന്യൂനപക്ഷ വോട്ട് ഭിന്നിക്കുകയും മുന്നോക്ക സമുദായ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്താല്‍ സി.പി.ഐ മണ്ഡലം നിലനിര്‍ത്തും. ശക്തന്റെ തട്ടകം ആരെയാണ് തുണയ്ക്കുന്നതെന്ന് കാത്തിരുന്നു കാണാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago