'സത്യം പറയാന്‍ ഭയമില്ല, മനുഷ്യത്വമാണ് എല്ലാത്തിനും മുകളില്‍'- മോദിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഫ്രീദി
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി.
'ഒരാള്‍ എപ്പോഴും സത്യം പറയണം. അത് എന്തു സംഭവിച്ചാലും. എല്ലാത്തിനും മുകളിലാണ് മനുഷ്യത്വമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യം പറയുന്നതുകൊണ്ട് എന്ത് സംഭവിച്ചാലും പ്രശ്നമില്ല. അതുകൊണ്ടാണ് ഇന്ത്യയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്'- പാകിസ്താന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പാക്ക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി വിദ്വേഷ പ്രസംഗം നടത്തിയത് വിവാദമായിരുന്നു.
ലോകം വലിയൊരു രോഗത്തിന്റെ പിടിയിലമരുകയാണ്. അതിലും വലിയ രോഗമാണ് മോദിയുടെ മനസ്സില്‍. കാശ്മീരില്‍ മോദി ഏഴ് ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്-എന്നായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.
20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികരാണ് പാകിസ്താന് ആകെയുള്ളത്. കഴിഞ്ഞ 70 വര്‍ഷമായി അവര്‍ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പെടെ നിരവധി പേര്‍ രംഗത്തത്തിയിരുന്നു. തോക്കെടുക്കേണ്ടി വന്നാല്‍ അതുചെയ്യുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്നും അഫ്രീദിയുമായി ഇനിയൊരു ബന്ധവുമില്ലെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു.
സംഭവം നടന്ന് എകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അഫ്രീദിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."