17 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 54,736 പുതിയ കേസുകള്‍, 853 മരണം
ന്യൂഡല്‍ഹി: ദിനം പ്രതി പുതിയ റെക്കോര്‍ഡിട്ട് രാജ്യത്ത് കൊവിഡ്. 54,736 പുതിയ കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 853 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 17 ലക്ഷം കവിഞ്ഞു. 17,50,723 ആണ് കൊവിഡ് ബാതിതരുടെ എണ്ണം. ആകെ മരിച്ചവരുടെ എണ്ണം 37,364 ആയി.
ഇതില്‍ 11.45 ലക്ഷത്തിലേറെ ആളുകള്‍ രോഗമുക്തരായവരാണ്. 65.43 ശതമാനം രാജ്യത്തെ രോകഗമുക്തി. 1,98,21,831 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 185 ദിവസത്തിനുള്ളിലാണ് രാജ്യത്ത് 17 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 110 ദിവസം കൊണ്ട് ഒരു ലക്ഷം കടന്ന കൊവിഡ് ബാധിതര്‍ 75 ദിവസം കൊണ്ടാണ് 17 ലക്ഷത്തിലെത്തിയത്. രാജ്യത്തെ 60ശതമാനത്തിലെറെ കേസുകളും 50 ശതമാനത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് ജൂലൈ മാസത്തിലാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."