'വിചാരം' വൈജ്ഞാനിക പ്രദര്‍ശനം നാളെ മുതല്‍
കൊച്ചി : വിസ്ഡം ഗാലറിയുടെ ആഭിമുഖ്യത്തില്‍ വിചാരം വൈജ്ഞാനിക പ്രദര്‍ശനം 30 മുതല്‍ മെയ് 4 വരെ മറൈന്‍ഡ്രൈവില്‍ നടക്കും. ജീവിതം എന്തിന്; മരണവും..? എന്ന പ്രമേയത്തിലാണ് വിചാരം വൈജ്ഞാനിക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം പണ്ഡിതന്‍ അബ്ദുല്‍ ഖാദര്‍ കുടയത്തൂര്‍ ഉദ്ഘാടനം ചെയ്യും. ശമീര്‍ മദീനി അധ്യക്ഷത വഹിക്കും.
എം.എല്‍.എമാരായ പി.ടി തോമസ്, ഹൈബി ഈഡന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ എന്നിവര്‍ മുഖ്യാത്ഥികളാവും.ദൈവം സത്യമാണ്, മരണാനന്തര ജീവിതം, ആത്മഹത്യ പരിഹാരമോ, മതവും ജീവിതവും, ഇസ്‌ലാമും വിമര്‍ശനങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള വൈജ്ഞാനിക പ്രദര്‍ശനമാണ് വിസ്ഡം ഗ്യാലറിയുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ സജീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."