HOME
DETAILS

തായ്‌ലന്‍ഡിനും ഫലസ്തീനുമിടയില്‍

  
backup
July 16 2018 | 18:07 PM

thailandinum-palastinumidayil

ഒടുവില്‍ ലോകം തായ്‌ലന്‍ഡിലെ പന്ത്രണ്ടു കുട്ടികള്‍ക്കും അവരുടെ അധ്യാപകനും വേണ്ടി ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ പങ്കുവച്ചു. പതിനേഴു ദിവസത്തോളം വെള്ളം നിറഞ്ഞ ഗുഹയില്‍ മരണത്തെ മുഖാമുഖം കണ്ടു കിടക്കുകയായിരുന്നു അവര്‍. അവര്‍ അനുഭവിച്ച തീക്ഷ്ണമായ അനുഭവങ്ങളും അവരെമോചിപ്പിക്കാനുള്ള ശ്രമങ്ങളും ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

ഈ കാലയളവില്‍ ലോകമൊന്നടങ്കം ഇവര്‍ക്കുവേണ്ടി കൈകൂപ്പി പ്രാര്‍ഥനാനിരതമായിരുന്നു. ഈ വിഷയം ഹൈലൈറ്റ് ചെയ്യുന്നതില്‍ ലോകത്തുടനീളം മാധ്യമങ്ങള്‍ പ്രത്യേകതാല്‍പര്യം പുലര്‍ത്തുകയും സംഭവത്തിന്റെ ആദ്യാവസാനങ്ങളെ പരമാവധി ചികഞ്ഞന്വേഷിക്കുകയും ചെയ്തു. ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ് ഇവരെ രക്ഷിക്കാനായി നിയോഗിക്കപ്പെട്ടതും സ്വയംസന്നദ്ധരായി എത്തിച്ചേര്‍ന്നതും.
രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളിലും വിദഗ്ധരും പരിചയസമ്പന്നരുമായിരുന്നു അവര്‍. ഈ ദിവസങ്ങളില്‍ ആ കുട്ടികള്‍ അനുഭവിച്ച മാനസികപിരിമുറുക്കത്തില്‍ നിന്നു മോചനം നേടാന്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. അവരുടെ സാഹസികത ലോകത്തോടു പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു മാധ്യമങ്ങള്‍ അവരുടെ പിന്നാലെത്തന്നെയായിരുന്നു.
ഐക്യദാര്‍ഢ്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്‌കാരങ്ങള്‍ക്ക് ഈ കുഞ്ഞുങ്ങളുടെ കുടുംബം സാക്ഷിയായി. പിഞ്ചുപൈതങ്ങള്‍ മുതല്‍ വയോവൃദ്ധര്‍വരെയുള്ള ജനസഞ്ചയം ഇവര്‍ക്കുവേണ്ടി പകലിരവുകള്‍ ദൈവത്തോടു കെഞ്ചി. അധികാരികള്‍ ഇവരുടെ കാര്യത്തിലെ ആകാംക്ഷയും പ്രതീക്ഷയും പങ്കുവച്ചു.
പക്ഷേ,
ഇതേ ലോകം, അണമുറിയാതെ ആകാശത്തുനിന്നു പെയ്തിറങ്ങുന്ന ബോംബുകള്‍ക്കും നെഞ്ചിനു നേരേ ഉയര്‍ത്തിപ്പിടിച്ച തോക്കുകള്‍ക്കുമിടയില്‍ സ്വപ്നം പോലും അന്യമായ ദുരിതജീവിതം നയിക്കുന്ന ഒട്ടനേകം കുഞ്ഞുങ്ങള്‍ക്കു നേരേ നിസ്സംഗതയോടെ നോക്കിയിരിക്കുകയാണ്. സ്വതന്ത്രവായു ശ്വസിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശംപോലും നിഷേധിക്കപ്പെട്ട ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നേരത്തെ നാം വിവരിച്ച ലോകം മൗനംഭജിക്കുകയാണ്. നമ്മുടെ മാനുഷികപരിഗണനകള്‍ക്കിടയില്‍ എവിടെയോ അകറ്റിനിര്‍ത്തലിന്റെ ഭിത്തികള്‍ ഭീകരമാംവിധം വളര്‍ന്നിരിക്കുന്നു.
സെന്‍സസ് ഓഫ് പോപുലേഷന്‍, ഹൗസിങ്, എസ്റ്റാബ്ലിഷ്‌മെന്റ്‌സ് 2017 ന്റെ അവസാന കണക്കുപ്രകാരം ഗസ്സയില്‍ പതിനെട്ടു തികയാത്ത ഇരുപതിനായിരം കുട്ടികളില്‍ തൊള്ളായിരവും അനാഥത്വത്തിലേയ്ക്കു പിഴുതെറിയപ്പെട്ടിരിക്കുന്നു. പതിനായിരത്തിലധികം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരികാവശത അനുഭവിക്കുന്നുമുണ്ട്.
ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിന്റെ ഭാഗമായി നടക്കുന്ന സമാധാനപരമായ പ്രകടനങ്ങള്‍ക്കു നേരെ ക്രൂരമായ ആക്രമണമാണ് ഇസ്‌റാഈല്‍ മനഃപൂര്‍വം അഴിച്ചുവിടുന്നത്. ഇത് ആയിരക്കണക്കിനു കുട്ടികളുടെ മരണത്തിനും മാരകമായ പരുക്കുകള്‍ക്കും കാരണമാകുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള മതിയായ ഇടപെടലായിരുന്നു ആകെ പ്രതീക്ഷയുണ്ടായിരുന്നത്. അതുപോലും നടന്നുകാണുന്നില്ല.
2014 ലെ ഒരു വേനലില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2637 സാധാരണക്കാരാണ്. ഇവരില്‍ 579 കുട്ടികളും 256 സ്ത്രീകളും 103 വൃദ്ധന്മാരുമുള്‍പ്പെടുന്നു. ഇതേ ആക്രമണത്തില്‍ 11,028 പേര്‍ക്ക് മാരകമായി പരുക്കേറ്റു.
ഈ നിമിഷത്തിലും മതിയായ താമസസൗകര്യം പോലുമില്ലാതെയാണ് അറുപത്തയ്യായിരത്തോളം ആളുകള്‍ ഗസ്സയില്‍ അധിവസിക്കുന്നത്. നിരന്തരമായ അക്രമപരമ്പരകളും സ്വന്തം മുമ്പില്‍വച്ചു ചിന്നിച്ചിതറുന്ന ഉറ്റവരുടെ കാഴ്ചകളും കണ്ട് മൂന്നുലക്ഷത്തോളം കുട്ടികള്‍ മാനസികസംഘര്‍ഷങ്ങള്‍ക്ക് ഇരകളാവുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷത്തിലധികമായി നേരിടുന്ന ഉപരോധംമൂലം പൂര്‍ണമായും അവതാളത്തിലായിരിക്കുന്നു ഇവരുടെ ജീവിതം.
ഗസ്സ ഇന്നു തായ്‌ലന്‍ഡിലേതിനേക്കാള്‍ ഭീകരമായ ഇരുളടഞ്ഞ ഗുഹയാണ്. കാലങ്ങളായി രണ്ടു ദശലക്ഷത്തിലധികം ആളുകള്‍ ദയനീയമായ അവസ്ഥയിലാണിവിടെ ജീവിക്കുന്നത്. ഇതില്‍ പകുതിയോളം കുട്ടികളാണ്. അടുത്തിടെ ഇസ്‌റാഈലിലെ ഒരു പത്രം ഗസ്സയിലെ അവസ്ഥ വിലയിരുത്തിയത് ഇങ്ങനെ: 'വിഭജിച്ചു നിര്‍ത്തപ്പെട്ട ഗസ്സയില്‍ ഇടയ്ക്കിടെ ഇസ്‌റാഈല്‍ ഭരണകൂടവും പ്രാദേശികഭരണാധികാരികളും ഉപരോധം അടിച്ചേല്‍പ്പിക്കുന്നു. ഇതുമൂലം ലോകത്തിലെ ഏറ്റവും വലിയ ജയിലെന്ന പരിഗണനയിലേയ്ക്ക് ഇവിടം മാറിക്കൊണ്ടിരിക്കുന്നു'
തായ്‌ലന്‍ഡിലെ കുട്ടികള്‍ രക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി ആനന്ദനൃത്തം ചവിട്ടിയവരും പ്രാര്‍ഥനകളിലൂടെയും കുറിമാനങ്ങളിലൂടെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരും ഫലസ്തീനിലെ കുട്ടികളുടെ കാര്യത്തില്‍ ലോകം കൈക്കൊള്ളുന്ന നിസ്സംഗതയോര്‍ത്തു നെടുവീര്‍പ്പിടേണ്ടതുണ്ട്. ഇത്തരം ദുരിതങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ഒരാള്‍ക്കും സാധിക്കാത്തതില്‍ അരിശംകൊള്ളേണ്ടതുണ്ട്.
തായ്‌ലന്‍ഡിലെ കുട്ടികളെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും സംവിധാനങ്ങളും ചികഞ്ഞ മാനവികത, ദുരിതങ്ങളുടെയും ആക്രമണങ്ങളുടെയുമിടയില്‍ ഇരുളടഞ്ഞ ജീവിതം നയിക്കുന്ന ഗസ്സയിലെ പൈതങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്. മാനവികതയുടെ മനോഹരതത്വങ്ങള്‍ക്ക് ഇവരുടെ വിഷയത്തില്‍ മാത്രം പ്രസക്തിയില്ലാതാവുന്നത് എന്തിന്റെയടിസ്ഥാനത്തിലാണ്.
ഈ പ്രതിസന്ധികള്‍ക്കിടയില്‍ തളര്‍ന്നുകിടക്കുന്ന ബാല്യങ്ങളുടെ ദൈന്യത നിറഞ്ഞ മുഖം എന്തുകൊണ്ടു ലോകത്തെ അസ്വസ്ഥപ്പെടുത്തുന്നില്ല. അവരുടെ പരിവേദനകള്‍ക്കു കാതോര്‍ക്കാനും അവരുടെ ആശങ്കകള്‍ക്ക് അറുതിവരുത്താനും മാനവികത താല്‍പര്യം പ്രകടിപ്പിക്കാത്തതിന്റെ കാരണമെന്താണ്. പ്രതീക്ഷ വയ്ക്കാന്‍ ആകെയുണ്ടായിരുന്നത് അന്താരാഷ്ട്രസമൂഹങ്ങളായിരുന്നു. പക്ഷേ, ഇവരും തികഞ്ഞ മൗനത്തിലാണ്.
നിരന്തരം ആവത്തിച്ച് ഓര്‍മപ്പെടുത്തല്‍ നിരര്‍ഥകമാണെന്നറിയാം. എങ്കിലും, പറയാതെ വയ്യ, ജീവിതത്തിലെ നിരന്തര നൈരാശ്യങ്ങളും അടിച്ചമര്‍ത്തലുകളും മനുഷ്യരെ വിധ്വംസക മനോഭാവത്തിന്റെ ഉടമകളാക്കും.
ഇവരാണു പിന്നീട് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ കരുനീക്കങ്ങള്‍ നടത്തുന്നതും ചാവേറുകളായി ലോകത്തിന്റെ സ്വസ്ഥത തകര്‍ക്കുന്നതും. ലോകം ഇവരുടെ വിഷയത്തില്‍ ഇനിയുമുണര്‍ന്നില്ലെങ്കില്‍, വൈകി ഉണരുമ്പോഴേയ്ക്കു കാര്യങ്ങള്‍ കൈവിട്ടു പോവും. ഇന്നു ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ അന്നു പരിഹാരം കണ്ടെത്താന്‍ കഴിയണമെന്നില്ല.
ഗസ്സയിലെ ജനവാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മുന്നിലുള്ള ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ, ഒരാളെയും കൂടുതലൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതെയാണ് ഇവര്‍ ജീവിതം നയിക്കുന്നത്. ഈ നരകയാതനയില്‍നിന്ന് ഇവരെ മോചിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ഒരു നടപടിയും കൈകൊള്ളുന്നില്ല. ഇതു തുടര്‍ന്നാല്‍ അനന്തരഫലം ലോകത്തുടനീളം ബാധിക്കും.
നൈമിഷികപരിഹാരങ്ങളല്ല ആവശ്യം, സമഗ്രമായ പരിഹാരനടപടികളാണ്. രാഷ്ട്രം അവരുടെ അവകാശമാണ്. അതുവഴി ഫലസ്തീനിനെ ഏകോപിച്ചു നിര്‍ത്താനും, അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സാധ്യമാകും.

 

 

(വിവര്‍ത്തനം: ബാസിത്ത് നീരുട്ടിക്കല്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago