HOME
DETAILS

മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി കളമശേരി നഗരസഭ

  
backup
April 28 2017 | 20:04 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95



കളമശേരി : കളമശേരി നഗരസഭയിലെ ചില പ്രദേശങ്ങളില്‍ പടര്‍ന്ന് പിടിച്ച മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അറിയിച്ചു.ഇത് കൂടാതെ കളക്ടര്‍ നിയോഗിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡും വിവിധയിടങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഹോട്ടലുകളില്‍ ഒരാഴ്ചയായി പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും. തട്ടുകടകള്‍ എല്ലാം തന്നെ അടച്ച് പൂട്ടി. വഴിയരികില്‍ വാഹനങ്ങളില്‍ ബിരിയാണി പോലുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
 മഞ്ഞപ്പിത്ത ബാധ പരിശോധിക്കാനുള്ള സൗകര്യം കളമശേരി എച്ച്.എം.ടി ജംഗ്ഷനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ലാബാണ് തയ്യാറാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി വരെ പരിശോധിക്കാന്‍ സാധിക്കും. കൂടാതെ മേഖല തലത്തില്‍ ആയുര്‍വേദ ക്യാമ്പുകളും സംഘടിപ്പിക്കും. രണ്ടാഴ്ചക്കകം ആറ് ദിവസത്തെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
കളമശേരി, കങ്ങരപ്പടി ടൗണ്‍ ഹാളുകളുടെ വാടക നിരക്കുകള്‍ 30% വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. മെയ് ഒന്ന് മുതല്‍ പുതുതായി ഹാള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. പുതിയ വര്‍ദ്ധനവ് പ്രകാരം 26000, 20000 രൂപയാണ് യഥാക്രമം കളമശേരി, കങ്ങരപ്പടി ടൗണ്‍ ഹാളുകള്‍ക്ക് ബാധകമാകുന്നത്.
കൗണ്‍സിലില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ടി.എസ്.അബൂബക്കര്‍ , എ.കെ.ബഷീര്‍, റുഖിയ ജമാല്‍, മാര്‍ട്ടിന്‍ തായങ്കേരി, ഷാജഹാന്‍ കടപ്പള്ളി,  എന്‍.രവി, കെ.എ. സിദ്ധീഖ്, ബിന്ദു മനോഹരന്‍, മിനി സോംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago