HOME
DETAILS

ശുഹൈബ് വധം: കേസില്‍ 20ന് വാദം തുടരും

  
backup
July 16 2018 | 18:07 PM

%e0%b4%b6%e0%b5%81%e0%b4%b9%e0%b5%88%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-20%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂരിലെ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ 20ന് വിശദമായി വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി അറിയിച്ചു. 

ശുഹൈബിന്റെ പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹരജികള്‍ ഇന്നലെ ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഹരജി നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.
ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതിനു പകരം സുപ്രിം കോടതിയെ സമീപിക്കണമെന്ന പഴയ മലബാര്‍ പ്രവിശ്യാ നിയമം അനുസരിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി നിലനില്‍ക്കില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. ഹരജിയുടെ നിയമസാധുതയും പഴയ മലബാര്‍ പ്രവിശ്യാ നിയമപ്രകാരമുള്ള ഹരജിയുടെ സാധുതയും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി 20ന് വാദം കേള്‍ക്കാനായി മാറ്റിയത്.
വാദംകേള്‍ക്കുന്നതിനിടെ 25 വര്‍ഷത്തിനിടെ കണ്ണൂരില്‍ 106 പേര്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും വ്യക്തമാക്കുന്ന രേഖകള്‍ കപില്‍ സിബല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago