കുടിവെള്ളം ഉപയോഗ ശൂന്യമായ കിണറില്‍ നിക്ഷേപിച്ചതായി പരാതി
പെരുമ്പാവൂര്‍: കുടിവെളളം ഉപയോഗശൂന്യമായ പഞ്ചായത്ത് കിണറില്‍ നിക്ഷേപിച്ചതായി പരാതി. അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വിതരണത്തിനായി കൊണ്ടുവന്ന കുടിവെള്ളം ഉപയോഗശൂന്യമായ പഞ്ചായത്ത് കിണറില്‍ നിക്ഷേപിച്ചെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്ന ഭരണകക്ഷി മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. താലൂക്ക് ഓഫീസില്‍ നിന്നും കുടിവെള്ള വിതരണത്തിനായി ഒരു വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ പഞ്ചായത്ത് ഇത് നടപ്പിലാക്കുന്നില്ലെന്നും പരാതിയുണ്ട്. പട്ടികജാതി കോളനി ഉള്‍പ്പടെയുള്ള ഏക്കുന്നം പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുകയാണ്. ഏക്കുന്നം വാര്‍ഡ് മെമ്പര്‍ ലൈല അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് തുല്യനീതി നടപ്പാക്കാത്ത സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി.പി.എം ഓടക്കാലി ലോക്കല്‍ സെക്രട്ടറി ഷാജി സരിഗ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."