HOME
DETAILS

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ്, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ്, എം.എല്‍.എ നിരീക്ഷണത്തില്‍: തലസ്ഥാനത്ത് നിയന്ത്രണം നഷ്ടപ്പെടുന്നുവോ?

  
backup
August 02, 2020 | 10:21 AM

covid-19-cases-increased-in-trivandram2020

 

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയി. ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പൊലീസുകാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പൊലീസുകാരും ക്വാറന്റീനിലാണ്. വര്‍ക്കലയില്‍ ഗ്രേഡ് എ പൊലീസുദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്ക് ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് വിവരം.

തടവുകാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് തന്നെ കൊവിഡ് പരിശോധന നടത്തും.
ആദ്യം രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്നും തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം ജയിലില്‍ തന്നെ ഒരുക്കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കുഞ്ഞിനെ കാണാതായ സംഭവം: ഭാര്യയെയും മകളെയും മയക്കിക്കിടത്തി, 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതാവ് തന്നെയെന്ന് പൊലിസ്

National
  •  13 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  13 days ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  13 days ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  13 days ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  13 days ago
No Image

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Kerala
  •  13 days ago
No Image

പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

National
  •  13 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് 15 പ്രതികളുടെ അപ്പീൽ തള്ളി

Kerala
  •  13 days ago
No Image

ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

National
  •  13 days ago