കുമ്പസാരത്തിന്റെ മറവില്‍ പീഡനം: ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികരായ രണ്ട് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് നടപടിയുമായി പൊലിസ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു വൈദികരുടെ ആവശ്യം.
ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇക്കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുന്‍പാകെ വൈദികര്‍ സൂചിപ്പിച്ചെങ്കിലും കേസ് ഇന്ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്ഷ് കെ. ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിച്ചത്. ഫാ. എബ്രഹാം വര്‍ഗീസ് ശനിയാഴ്ചയും ഫാ. ജെയ്ഷ് ഇന്നലെയുമാണ് ഹരജി നല്‍കിയത്. ഇവരണ്ടും ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."