സര്‍ക്കാര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്ന് എസ്.ഡി.പി.ഐ
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊലചെയ്യപ്പെട്ടതിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് വേട്ടയാടുകയാണ്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. കരുതല്‍ തടങ്കലില്‍ പൊലിസ് സ്റ്റേഷനില്‍ എത്തിക്കുന്നവരോട് വര്‍ഗീയപരവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുമുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. നാട്ടിലെ രണ്ട് ആര്‍.എസ്.എസുകാരുടെ പേര്?, മുസ്്‌ലിംകളായ രണ്ട് യുക്തിവാദികളുടെ പേര്?, നാട്ടില്‍ ഇസ്്‌ലാം വിരുദ്ധരായ മുസ്‌ലിംകളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. പാര്‍ട്ടിയിലെ ദലിത് പ്രവര്‍ത്തകരോട് പ്രത്യേക വിരോധത്തോടെയാണ് പൊലിസ് പെരുമാറുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കൊലപാതകത്തെ വര്‍ഗീയമായി ചിത്രീകരിക്കുകയാണ് സി.പി.എം ചെയ്തത്. ഈ കൊലപാതകത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ല. കാംപസ് ഫ്രണ്ട് എസ്.ഡി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്ന് പൊലിസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിടണം. പൊലിസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."