പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു തീ പിടുത്തം ഗൃഹനാഥന് പൊള്ളലേറ്റു
മട്ടാഞ്ചേരി: അടുപ്പ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ ഗൃഹനാഥന് പൊള്ളലേറ്റു.സൗത്ത് മൂലങ്കുഴി കുരിശിങ്കല്‍ റോഡില്‍ പാലമ്പിള്ളി വീട്ടില്‍ മാനുവല്‍(38)നാണ് പൊള്ളലേറ്റത്.കൈക്ക് പൊള്ളലേറ്റ മാനുവലിന്റെ തലമുടിയും കരിഞ്ഞ് പോയി.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.ഒന്നാം തിയതി മാനുവലിന്റെ കുട്ടിയുടെ കുര്‍ബാന കൊള്ളപാട് ചടങ്ങാണ്.ഇതിനായി പാചകം ചെയ്യാന്‍ എത്തിച്ച അടുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കാന്‍ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു.വീടിന് പുറത്ത് അടുപ്പ് വെച്ചിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.തീ പിടുത്തത്തില്‍ ചടങ്ങിനായി സ്ഥാപിച്ച പന്തല്‍ കത്തി നശിഞ്ഞു.
സമീപത്തെ മാനുവലിന്റെ സഹോദരന്‍ ആന്റെണിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ കനത്ത ചൂടില്‍ തുടര്‍ന്ന് തകര്‍ന്നു.കുടിവെള്ള പൈപ്പുംമാനുവലിന്റെ ഹോണ്ട ആക്ടീവ സ്‌ക്കൂട്ടറും ഭാഗികമായി കത്തി നശിച്ചു.നാട്ടുകാരും മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.പാചക വാതക സിലിണ്ടറിന് വാഷര്‍ ഇല്ലായിരുന്നുവെന്നും ഇതാണ് ചോര്‍ച്ചക്ക് കാരണമെന്നും വീട്ടുടമ പറഞ്ഞു.ഇന്‍ന്ത്യന്‍ കമ്പനിയുടേതാണ് സിലിണ്ടര്‍.കൗണ്‍സിലര്‍ ജോസ് മേരിയും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."