മുഹ്‌സിന്‍ വധം: 'അന്വേഷണം ഊര്‍ജിതമാക്കും'
ആലപ്പുഴ : ഉല്‍സവ പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ കൊല്ലപ്പെട്ട മുഹ്‌സിന്റെ വീട്ടിലെത്തിയ കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ആര്‍ എസ് എസ് , ബി ജെ പിയുടെ അക്രമപരമ്പരയുടെ ഭാഗമാണ് മുഹ്‌സിന്റെ കൊലപാതകവും. ചേര്‍ത്തലയില്‍ ഉല്‍സവം കാണാനെത്തിയ അനന്തുവും കരുവാറ്റയില്‍ ജിഷ്ണുവും ആര്‍ എസ് എസ് കൊലകത്തിക്ക് ഇരയായവരാണ്. കേന്ദ്രത്തില്‍ ബി ജെ പി ഭരിക്കുന്നതിന്റെ ഹുങ്കിലാണ് ആര്‍ എസ് എസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നത്. ഇതുവരെ പത്തോളം സി പി എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. ഗുണ്ടകളെ പിടിക്കൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സൗമ്യവധ കേസില്‍ പ്രതി ഗോവിന്ദചാമിക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ കോടതിയില്‍ നിയമപോരാട്ടം നടത്തിയിരുന്നതായും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ കേരളം ഭരിക്കുന്നിടത്തോളം കാലം ഗോവിന്ദചാമി പുറംലോകം കാണില്ലെന്നും കൊടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, എച്ച് സലാം, പി പി ചിത്തരഞ്ജന്‍ തുടങ്ങിയവരും കൊടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."