മയക്കുമരുന്നുമായി യുവാവ് തലശ്ശേരിയില്‍ അറസ്റ്റില്‍
തലശ്ശേരി: എം.ഡി.എം.എ (മെഥിലിന്‍ ഡയോക്‌സി മെഥാം ഫിറ്റാമിന്‍) മാരക മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് പിടികൂടി. തലശ്ശേരി തിരുവങ്ങാട് റാബിയ ക്വാട്ടേഴ്‌സില്‍ റിന്‍ഷാദ് എന്ന റിജുവിനെ (30) ആണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ പയ്യനും സംഘവും പിടികൂടിയത്. തിരുവങ്ങാട് ആയിരംകോണിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
മലബാറില്‍ ആദ്യമായാണു 20 ഗ്രാം എം.ഡി.എം.എ മാരക മയക്കുമരുന്ന് പിടികൂടുന്നതെന്നു തലശ്ശേരി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. വിപണിയില്‍ ഇതിനു രണ്ടുലക്ഷം രൂപ വിലവരും. പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതി റിമാന്‍ഡ് ചെയ്തു. ഒരുമില്ലി ഗ്രാം ഉപയോഗത്തിലൂടെ 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂറോളം ലഹരിയുടെ വീര്യം നിലനിര്‍ത്തുകയും മനോവിഭ്രാന്തി സൃഷ്ടിക്കുകയും മാനസിക നില തകര്‍ക്കുകയും ചെയ്യും. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.വി രാജേഷ് ശങ്കര്‍, കെ.കെ സമീര്‍, കെ.പി മുഹമ്മദ് ഹബീബ്, സി.പി ശ്രീധരന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.കെ പ്രസന്ന, ഡ്രൈവര്‍ സുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."