സാമൂഹികവിരുദ്ധര്‍ക്ക് തമ്പടിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ ബംഗ്ലാവ്
ബദിയഡുക്ക: സാമൂഹികദ്രോഹികള്‍ക്കും വന്യമൃഗങ്ങള്‍ക്കും താവളമായി ബദിയഡുക്കയില്‍ ഒരു ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് അധികാരികള്‍ക്ക് മാസത്തിലൊരിക്കല്‍ വിശ്രമിക്കാനും ആയുധങ്ങള്‍ സൂക്ഷിക്കുവാനും നിര്‍മ്മിച്ച ബംഗ്ലാവിലാണ് ഇന്നു സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണം പോയതോടെ പുരാവസ്തുപോലെ കെട്ടിടം അപ്പടി സൂക്ഷിക്കുകയാണ്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 30സെന്റ് സ്ഥലം സാമൂഹികവിരുദ്ധര്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും സൈ്വര്യമായി വിഹരിക്കുന്നതിന് വേണ്ടി കാട് കയറി ഉപയോഗശൂന്യമായി ഇട്ടിരിക്കുന്നതെന്നാണ് പരിസരവാസികള്‍ പരാതിപ്പെടുന്നത്. ബ്രിട്ടിഷുകാര്‍ മടങ്ങിയതോടെ ലഭിച്ച കെട്ടിടം വര്‍ഷങ്ങളോളം സര്‍ക്കാര്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ബംഗ്ലാശുപത്രിയെന്നാണ് അറിഞ്ഞിരുന്നത്. 40വര്‍ഷത്തോളം ഈ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെട്ടിടത്തില്‍ നിന്ന് പിന്നീട് പഞ്ചായത്ത് മുന്‍കൈയെടുത്ത് ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതോടെ തീര്‍ത്തും ബംഗ്ലാവ് ഉപയോഗശൂന്യമായി സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. കെട്ടിടത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ ഒരു കൂറ്റന്‍ ടാങ്ക് പണിതതോടെ മദ്യപന്‍മാര്‍ ഇവിടെ താവളമാക്കുകയും ചെയ്തതായാണ് പരാതി. പഴയകാലത്തെ ഓര്‍മ്മപ്പെടുത്തലോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷ് ഭരണ കാലത്തെ കെട്ടിടം നശിക്കുന്നതിന് മുന്‍പായി പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള അധികൃതര്‍ക്കും പോലും അറിവില്ലാത്ത കെട്ടിടം ഏറ്റെടുത്ത് മറ്റ് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് വിട്ട് കൊടുത്ത് കൊണ്ട് നാശത്തിന്റെ വക്കില്‍ നിന്നും ബംഗ്ലാവിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."