സഊദിയില്‍ മുണ്ട് ഉടുത്താല്‍ ഫൈനോ? സത്യാവസ്ഥ ഇതാണ്
റിയാദ്: സഊദിയില്‍ മുണ്ട് ഉടുത്താല്‍ അയ്യായിരം റിയാല്‍ ഫൈന്‍ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത.
കഴിഞ്ഞയാഴ്ച്ച മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ ചട്ടത്തിന്റെ വിശദീകരണത്തില്‍ മുണ്ട് നിരോധമുണ്ടെന്നാണ് വ്യാപകമായി വാട്ട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്യുമ്പോള്‍ അറബ് ചാനലായ എം ബി സി യില്‍ മുണ്ട് ഉടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് കേട്ട പാതി കേള്‍ക്കാത്ത പതിയെന്ന നിലയില്‍ മുണ്ട് ഉടുക്കലിന് നിരോധനമെന്നും അയ്യായിരം റിയാല്‍ പിഴ ഉണ്ടാകുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ സഭ്യമോ മാന്യമോ അല്ലാത്ത രീതയില്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതാണ് മുണ്ട് നിരോധമായി വ്യാഖ്യാനിച്ച് മലയാളികള്‍ പ്രചരിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് പുറപ്പെടുവിച്ച പെരുമാറ്റ ചട്ടത്തില്‍ പൊതു സ്ഥലങ്ങളില്‍ ആളുകളുടെ പൊതുയിടങ്ങളില്‍ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച്? പ്രധാനമായും അഞ്ച്? നിബന്ധനകളാണ്? മുന്നോട്ടുവെക്കുന്നത്?. ഇതിലൊന്ന്? ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ശിക്ഷ നേരിടേണ്ടി വരും. സഭ്യമോ മാന്യമോ അല്ലാത്ത വസ്?ത്രധാരണം നടത്തി പുറത്തിറങ്ങുക, നിശാ വസ്ത്രം, അടിവസ്ത്രം എന്നിവ ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരാന്‍ പാടില്ലെന്ന നിബന്ധനയല്ലാതെ മുണ്ട് ധരിക്കരുതെന്ന് പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."