മൂന്നുപേര്‍ കൂടി അറസ്റ്റില്‍
തൊടുപുഴ: സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇടുക്കി തോപ്രാംകുടി സ്വദേശികളായ കൊല്ലംപറമ്പില്‍ റിജോ, ജോബിന് ജോസഫ്, അരുണ്‍ മൈലിക്കുളത്ത് എന്നിവരെയാണ് കട്ടപ്പന പൊലിസ് പിടികൂടിയത്. കള്ളനോട്ട് നിര്‍മാണത്തിന് സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇവര്‍. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സീരിയല്‍ നടി സൂര്യയും മാതാവും സഹോദരിയും അറസ്റ്റിലായത് അറിഞ്ഞ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. സുഹൃത്തുക്കളായ മൂന്ന് പേരും വിവിധ സ്ഥലങ്ങളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തുവരികയായിരുന്നു.
റിജോയ്ക്ക് ഇലക്ട്രിക് ജോലികള്‍ അറിയാമെന്ന് മനസിലാക്കിയ കേസിലെ ഒന്നാം പ്രതി ലിയോ ഇയാളെ നോട്ട് നിര്‍മാണത്തിനായി നടിയുടെ കൊല്ലം മുളങ്കാടകത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. 20 ദിവസം റിജോ സഹായിയായി ഇവിടെ തുടര്‍ന്നു.
കൂടുതല്‍പേരെ സഹായത്തിന് ആവശ്യമായി വന്നതോടെ ജോബിനെയും അരുണിനെയും കൂടെ കൂട്ടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കള്ളനോട്ട് അടിക്കാനുള്ള പേപ്പര്‍ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. റിജോ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."