HOME
DETAILS

മര്‍ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാള്‍ പിടിയില്‍

  
backup
July 16 2018 | 19:07 PM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

കൊല്ലം: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ്. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശീന്ദ്രക്കുറുപ്പ് പൊലിസ് പിടിയിലായി. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് രണ്ടാഴ്ചമുന്‍പ് നാട്ടുകാരുടെ മര്‍ദനമേറ്റ പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് ഇയാള്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തലയ്ക്ക് നേരത്തേ ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലിസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തത്.
ജൂണ്‍ 25ന് വൈകിട്ട് ആറോടെ പനയഞ്ചേരിയില്‍ വച്ചാണ് മണിക് റോയിക്ക് മര്‍ദനമേറ്റത്. സമീപത്തെ വീട്ടില്‍ നിന്ന് ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നതിനിടെ, ശശിധരക്കുറുപ്പ് ഉള്‍പ്പെടെ മൂന്നുപേര്‍ മണിക് റോയിയെ തടഞ്ഞു നിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രക്തം വാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാള്‍ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീണ്ടും ജോലിക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയുടെ പിന്‍ഭാഗത്തുണ്ടായ മുറിവില്‍ അണുബാധയേറ്റതും വിദഗ്ധ ചികിത്സ ലഭിക്കാത്തതുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് പ്രതികളിലൊരാള്‍ അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കായി പൊലിസ് അന്വേഷണം തുടങ്ങി. മണിക് റോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  8 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  15 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  23 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  34 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  37 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago