ഡാറ്റാ ബാങ്കിലെ തെറ്റുതിരുത്തല്‍ ഇഴയുന്നു
തിരുവനന്തപുരം: ഡാറ്റാ ബാങ്കില്‍ തെറ്റുതിരുത്തുന്നതിനായി കൃഷിഭവനുകള്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. നികത്തിയ നിലം ക്രമപ്പെടുത്തി കരഭൂമിയാക്കുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 30വരെയാണ് കൃഷിഭവനുകളില്‍ സ്വീകരിച്ചിരുന്നത്.
രണ്ടു ലക്ഷത്തിലധികം അപേക്ഷകളാണ് സംസ്ഥാനത്തെ 14 ജില്ലകളിലായി ലഭിച്ചത്. ഇവ നമ്പറിട്ട് കൃഷിഭവനുകളില്‍ സൂക്ഷിച്ചതല്ലാതെ ഇതുവരെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല.
അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന ആരംഭിച്ചതായി കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കൃഷി ഓഫിസര്‍മാര്‍ ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. സ്ഥലപരിശോധന 30 ശതമാനത്തോളം പൂര്‍ത്തിയാക്കിയെന്നും അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനാ നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, ഇപ്പോഴുണ്ടായ കനത്ത മഴയും പ്രകൃതിക്ഷേഭവും കാരണം നടപടിക്രമങ്ങള്‍ ഇനിയും വൈകും.
സ്ഥലപരിശോധനയില്‍ ഭൂമിയുടെ സ്ഥിതി മനസിലാക്കാനായില്ലെങ്കില്‍ രണ്ടാം ഘട്ടത്തിലാണ് സാറ്റലൈറ്റ് പരിശോധന നടത്തേണ്ടത്. സ്ഥലപരിശോധനതന്നെ വൈകുന്ന സാഹചര്യത്തില്‍ ഡാറ്റാ ബാങ്ക് തിരുത്തല്‍ അനിശ്ചിതമായി നീണ്ടുപോയേക്കും.
അധികാരത്തിലെത്തി ആറു മാസത്തിനകം നെല്‍വയല്‍ സംരക്ഷണത്തിനു സമഗ്രവും ആധികാരികവുമായ ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഭരണത്തിലേറി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."