പടുകൂറ്റന്‍ ബാര്‍ജ് അമ്പലപ്പുഴ തീരത്തടിഞ്ഞു
അമ്പലപ്പുഴ: ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റന്‍ ബാര്‍ജ് അമ്പലപ്പുഴ കടല്തീരത്തടിഞ്ഞു. മൂന്നുദിവസമായി കടലില്‍ അലഞ്ഞ അബൂദബി അല്‍ ഫത്താന്‍ ഡോക്കിന്റെ 180 മീറ്റര്‍ നീളമുള്ള ബാര്‍ജാണ് ഇന്നലെ രാവിലെ എട്ടോടെ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്തടിഞ്ഞത്.
കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടംപൊട്ടി കരക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയില്‍നിന്നുള്ള കപ്പലും, ഫൈബര്‍ ബോട്ടും, ചെറിയ ബാര്ജറും ഇതില്‍ ഉണ്ടായിരുന്നു. കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടു കിടപ്പുണ്ടെന്ന് കോസ്റ്റല്‍ പൊലിസ് അറിയിച്ചു.
ബാര്ജറിലുള്ള സ്പീഡ് ബോട്ടിനുള്ളില്‍ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരും ഉണ്ടായിരുന്നു. എന്നാല്‍ നേവല്‍ ബേസ് അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ തീരത്തിറങ്ങാന്‍ ഇവരെ അനുവദിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."