HOME
DETAILS
MAL
കെ.എസ്.ഇ.ബിയുടെ ക്വിക് പേ സൗകര്യം വീണ്ടും
backup
August 03 2020 | 03:08 AM
ഹാക്കിങ്: സൈബര്‍ ഡോമിന് പരാതി നല്കി
തിരുവനന്തപുരം: വൈദ്യുതി ബില്‍ ഓണ്‍ലൈനായി അനായാസവും വളരെ വേഗത്തിലും അടക്കാന്‍ കഴിയുന്ന കെ.എസ്.ഇ.ബിയുടെ ക്വിക് പേ സൗകര്യം വീണ്ടും. പരിഷ്കരിച്ച ക്വിക് പേയാണ് കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. കാപ്ച്ച നല്‍കാനുള്ള ഓപ്ഷന് കൂടി ഇതില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം ഈ സൗകര്യം 'കെ ഹാക്കേഴ്സ്' ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ ബില്‍ വിവരം കൈവശപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്വിക് പേ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു കെ.എസ്.ഇ.ബി ഉപയോക്താക്കളുടെ പ്രയാസം കണക്കിലെടുത്ത് ഐ.ടി വിഭാഗം കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ ഇന്നലെ തന്നെ ക്വിക് പേ പരിഷ്കരിച്ച് പുനസ്ഥാപിച്ചു. അതേസമയം കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതിനും ക്വിക് പേ, വ്യു യുവര്‍ എല്‍.ടി ബില്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിന് കെ ഹാക്കേഴ്സിന് എതിരേ കെ.എസ്.ഇ.ബി പരാതി നല്കി. സൈബര്‍ ഡോമിനും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനുമാണ് പരാതി നല്‍കിയിട്ടുള്ളത്. വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഹാക്കിങ് ശ്രമം നടന്ന സാഹചര്യത്തിലാണ് പരാതിയെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."