HOME
DETAILS
MAL
ജില്ലയില്‍ 30 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു
backup
April 28 2017 | 21:04 PM
പാലക്കാട്: ജില്ലയില്‍ 30 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. മുണ്ടൂര്‍, മരുതറോഡ് അഞ്ച് വീതവും പെരിങ്ങോട്ടുകുറിശ്ശി, പറളി, കുനിശ്ശേരി, പാലക്കാട്, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ രണ്ട് വീതവും ജില്ലയിലെ മറ്റു പലഭാഗങ്ങളിലും ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ വിവിധയിടങ്ങളില്‍ 33 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നു. നല്ലേപ്പുള്ളി , എലപ്പുള്ളി, മേലാര്‍കോട്, മരുതറോഡ്, പാലക്കാട് നഗരസഭ, പുതുശ്ശേരി എന്നിവിടങ്ങളില്‍ രണ്ട് വീതവും ജില്ലയിലെ മറ്റ് പല ഭാഗങ്ങളിലും സംശയാസ്പദമായ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു.
സംശയാസ്പദമായ പന്നിപ്പനി (ഒന്ന്), താടവീക്കം (ഒന്ന്), നാല് ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."