തരൂരും ദിവാകരനും നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരനും ഇന്നലെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രചാരണം നടത്തി.
തരൂരിന്റെ പര്യടനം ഇന്നലെ രാവിലെ 8.30 നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ നിന്നും തുടങ്ങി. തുടര്‍ന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ക്ഷേത്ര ദര്‍ശനം നടത്തി ഭക്തരെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ചട്ടമ്പിസ്വാമിയുടെയും സ്വദേശാഭിമാനിയുടെയും മന്നത്തു പത്മനാഭന്റയും അംബേദ്ക്കറുടേയും പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം നെയ്യാറ്റിന്‍കരയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന വേണുഗോപാലന്‍ തമ്പിയുടെ ഭവനത്തില്‍ എത്തി അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
താന്നിമൂട്, തവരവിള, കൊല്ലംവിള,മൂപ്പന്‍വിള,കരിപ്രകോണം, പെരുംമ്പഴുതൂര്‍,കളത്തൂവിള തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. ആലം പൊറ്റയില്‍ ഉച്ചവിശ്രമം തുടര്‍ന്ന് മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്നും തുടങ്ങി വല്‍ങ്ങാമുറി, ഓലത്താന്നി, പഴയകട, മാങ്കൂടം, നെല്ലിമൂട്, അവണാകുഴി, വെണ്‍പകല്‍, ആറാലം മൂട്, കാവുവിള, ആലുംമൂട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി വൈകി ആശുപത്രി ജങ്ഷനില്‍ സമാപിച്ചു. നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, ആര്‍. സെല്‍വരാജ്, ആര്‍. വത്സലന്‍, എം. മുഹിനുദ്ദീന്‍, മാരായമുട്ടം സുരേഷ്, എം.ആര്‍ സൈമണ്‍, കക്കാട് രാമചന്ദ്രന്‍, ജോസ് ഫ്രാങ്കല്‍ന്‍, വട്ടവിള വിജയന്‍, സുമുകുമാരി, എസ്.കെ അശോക് കുമാര്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
സി. ദിവാകരന്റെ പര്യടനം രാവിലെ എട്ടിന് വഴിമുക്ക് ജങ്ഷനില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. രവീന്ദ്രന്‍, അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, കെ ആന്‍സലന്‍ എം.എല്‍.എ പങ്കെടുത്തു. തുടര്‍ന്ന് ആറാലുംമൂട്, പത്താംകല്ല്, മണലിവിള, താിമൂട്, കളത്തുവിള തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. രാത്രി വൈകി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ സമാപിച്ചു. എല്‍.ഡി.എഫ്. നേതാക്കളായ എന്‍.അയ്യപ്പന്‍ നായര്‍, കെ.എസ്.മധുസൂദനന്‍ നായര്‍, പി.കെ. രാജ് മോഹന്‍, ഹീബ, കൊടാങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍, നെല്ലിമൂട് പ്രഭാകരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."