HOME
DETAILS
MAL
കെ.എം ബഷീര്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷം; നീതിവ്യവസ്ഥയെ വെല്ലുവിളിച്ച് പ്രതികള്‍
backup
August 03 2020 | 03:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം. തെളിവുകള്‍ നശിപ്പിച്ച് നിയമത്തിന്റെ വിടവുകളിലൂടെ രക്ഷപ്പെടാനുള്ള എല്ലാശ്രമവും നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ കേസിലെ ഒന്നാംപ്രതി സര്‍ക്കാര്‍ സര്‍വിസില്‍ തിരികെ പ്രവേശിച്ചും കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 21ന് മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാംപ്രതി ശ്രീറാമും രണ്ടാംപ്രതി വഫാ ഫിറോസും ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി സെപ്റ്റംബര്‍ 16ന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ്. പ്രതികള്‍ ഹാജരായതിനുശേഷം കേസ് വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് വിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം പബ്ലിക് ഓഫിസിന് സമീപം 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി വിദേശത്തുപോയി തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ സര്‍വേ ഡയരക്ടറായി നിയമിച്ചിരുന്നു. ചുമതലയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നടത്തിയ പാര്‍ട്ടിക്കുശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പുലര്‍ച്ചെ സുഹൃത്തായ വഫ ഫിറോസിനെ വിളിച്ചുവരുത്തുകയായിരുന്നു. അവരുടെ കാറില്‍ താമസസ്ഥലത്തേക്ക് പോകുന്നതിനിടക്കാണ് കാര്‍ നിയന്ത്രണംവിട്ട് കെ.എം ബഷീറിന്റെ ബൈക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്.
സംഭവസമയത്ത് ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടായിരുന്നു. പിന്നീട് ശ്രീറാം വെങ്കിട്ടരാമമന്റെ രക്തപരിശോധന നടത്തുന്നതിലും, അപകടത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും, കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമൊക്കെ ലജ്ജാകരമായ ഒത്തുകളിയാണ് പൊലിസും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് ശ്രീറാമിനെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."